June 8, 2025

വാട്ടർ മെട്രോ: 12 നഗരങ്ങളിൽ പദ്ധതി നടപ്പിലാക്കാൻ കേന്ദ്രം

0
images (1) (1)

12 സംസ്ഥാനങ്ങളില്‍ കൊച്ചി വാട്ടര്‍മെട്രോ മാതൃകയില്‍ നഗര ജലഗതാഗത സംവിധാനം വികസിപ്പിക്കാനുള്ള സാധ്യത പഠനത്തിന് തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഉള്‍നാടന്‍ ജലപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐഡബ്ല്യുഎഐ) ബോര്‍ഡ് യോഗം തീരുമാനിച്ചു.അയോധ്യ, പ്രയാഗ്‌രാജ്‌, വാരാണസി, ഗുവാഹത്തി, കൊൽക്കത്ത, ധുബ്രി, ശ്രീനഗർ, മുംബൈ, വസായ്‌, ഗാന്ധിനഗർ, അഹമ്മദാബാദ്, മംഗാലാപുരം, ഗോവ എന്നിവിടങ്ങളിലും ആൻഡമാൻ, ലക്ഷ്വദ്വീപ്‌ ഫെറി സർവീസ്‌ പാതയിലുമാണ്‌ സാധ്യതാ പഠനം.

കൊച്ചിവാട്ടർ മെട്രോ മാതൃകയിൽ ഇലക്ട്രിക് ഫെറിയും അത്യാധുനിക ടെർമിനലുകളുമാണ്‌ നിർമിക്കുക.അതെസമയം കേരളത്തിൽ ആലപ്പുഴ, കൊല്ലം ജില്ലകളിൽ വാട്ടർ മെട്രോ സർവീസിന് അനുയോജ്യമാണെന്നാണ് വിലയിരുത്തൽ. ഇവിടെ സാധ്യത പഠനം നടത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ്‌ പഠനത്തിനുള്ള ചുമതല. അതിനാൽ ഇതിനായി കൺസൾട്ടൻസി വിങ് രൂപീകരണം പൂർത്തിയായി. കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ വിജയമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള തീരുമാനത്തിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *