June 8, 2025

ഹ്യുണ്ടായി വെർണ; 75,000 രൂപ വരെ വിലക്കിഴിവിൽ

0
images (1) (7)

വരും ദിവസങ്ങളിൽ ഒരു പുതിയ സെഡാൻ വാങ്ങാൻ തയ്യാറെടുക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷവാർത്ത. 2025 ഫെബ്രുവരിയിൽ ഹ്യുണ്ടായിയുടെ ജനപ്രിയ സെഡാൻ വെർണ വമ്പൻ കിഴിവോടുകൂടി ലഭ്യമാണ്. ഈ കാലയളവിൽ 2024 ഹ്യുണ്ടായ് വെർണയിൽ 75,000 രൂപ വരെ ലാഭിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. കാറിൽ ലഭ്യമായ അത്യാധുനിക സൗകര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ, ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം.

വെർണയുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് അറിയാംഹ്യുണ്ടായ് വെർണ അറിയപ്പെടുന്നത് ഇന്ത്യയിൽ പ്രീമിയം സെഡാൻ എന്നാണ്. ശക്തമായ എഞ്ചിൻ ഓപ്ഷനുകൾ, വെന്‍റിലേറ്റഡ് സീറ്റുകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പ്രീമിയം ഇൻ്റീരിയറുകളും മികച്ച മൈലേജ് തുടങ്ങിയവ ഹ്യുണ്ടായി വെർണയെ ശ്രദ്ധേയമാക്കുന്നു.

ഹ്യുണ്ടായി വെർണയിൽ, ഉപഭോക്താക്കൾക്ക് രണ്ട് എഞ്ചിനുകളുടെ ഓപ്ഷൻ ലഭിക്കും. ആദ്യത്തേതിൽ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ പ്രവർത്തിക്കുന്നു, ഇത് 160 bhp പരമാവധി പവറും 253 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. കൂടാതെ, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും കാറിലുണ്ട്. ഇതിന്റെ വിപണിയിലെ പ്രാരംഭ എക്സ്-ഷോറൂം വില 11 ലക്ഷം രൂപയാണ്.10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സിംഗിൾ പെയിൻ സൺറൂഫ്, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, എയർ പ്യൂരിഫയർ സഹിതം വെന്റിലേറ്റഡ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ ഇന്റീരിയർ സവിശേഷതകൾ കാറിലുണ്ട്.6-എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിങ്ങനെ സുരക്ഷയ്ക്കായി മറ്റു അത്യാധിനിക സൗകര്യങ്ങളും ഇതിൽ ഉണ്ട്. വിപണിയിൽ വെർണ ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ് തുടങ്ങിയ കാറുകളോടാണ് മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *