ഇന്ത്യന്‍ സ്റ്റെല്‍ത്ത് വിമാനം 2028-ല്‍

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) 2028-ൽ യാഥാർഥ്യമാകാനാണ് തീരുമാനമായിരിക്കുന്നത്. നിലവിലെ പുരോഗതിയെ അനുസരിച്ച്, 2028-ൽ AMCAയുടെ ആദ്യപരീക്ഷണ പറക്കൽ നടത്തപ്പെടും. 2027 ഓടെ പ്രൊട്ടോടൈപ്പ് വികസനം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
5.5-ആം ജെനറേഷൻ സ്റ്റെൽത്ത് യുദ്ധവിമാനമായി AMCA രൂപപ്പെടുന്നുണ്ട്, അതിന്റെ പ്രകടനവും ശേഷിയും സാങ്കേതികവിദ്യയും നിലവിലെ 5-ആം തലമുറയിലുള്ള യുദ്ധവിമാനങ്ങളെ മറികടക്കും.ഇത് ഇന്ത്യയുടെ ഭാവി യുദ്ധവിമാന വികസനത്തിന് വലിയ മുന്നേറ്റമായിരിക്കുമെന്ന് പറയപ്പെടുന്നു.
യിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പുതിയ തലമുറ റഡാർ, ഇലക്ട്രോണിക് സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. പൈലറ്റിന്റെ ജോലിഭാരം കുറയ്ക്കുന്നതിനായി AMCA ഓട്ടോനോമസ് സിസ്റ്റം ഉൾപ്പെടുത്തുകയും, ലാൻഡിങ്, ടേക്കോഫ് തുടങ്ങിയ പ്രവർത്തനങ്ങളിൽ എ.ഐ. സഹായം ലഭ്യമാക്കും.AMCAയുടെ ഡിസൈൻ പൂർത്തിയാകുകയും, വിദേശത്തുനിന്ന് ആദ്യം എൻജിൻ വാങ്ങാനും, ഭാവിയിൽ തദ്ദേശീയമായ എൻജിനുകൾ ഉപയോഗിക്കാനും പദ്ധതിയുണ്ടായിരിക്കുകയാണ്. ഇതിനായി, വിദേശ കമ്പനികളുമായി സംയുക്ത എൻജിൻ വികസന ചർച്ചകൾ നടക്കുന്നു. ഇരട്ട എൻജിൻ സ്റ്റെൽത്ത് AMCA, സുഖോയ് വിമാനം പകരമായാണ് വികസിപ്പിച്ചിരിക്കുന്നത്, കൂടാതെ, അടുത്ത തലമുറയിലുള്ള യുദ്ധവിമാനങ്ങൾക്കുള്ള അടിസ്ഥാനമായി ഈ AMCA മാറുമെന്ന പ്രതീക്ഷയാണ്.