June 8, 2025

സ്വർണവില വീണ്ടും ഉയർന്നു; പവന് 64,000 രൂപയിലേക്ക്

0
IMG-20250210-WA0019

സംസ്ഥാനത്ത് സ്വര്‍ണവില വർദ്ധിച്ചു. അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ചുള്ള മുന്നേറ്റമാണ് സ്വർണ വില ഉയരാൻ കാരണമായത്. ഗ്രാമിന് 35 രൂപയും പവന്280 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7980 രൂപയും പവന് 63840 രൂപയുമായി വർദ്ധിച്ചു. ഇനി കേവലം 160 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത് സ്വര്‍ണവില 64000-ത്തില്‍ എത്താന്‍. അതെസമയം ഇനി വെറും 20 രൂപ കൂടി മാത്രം മതി ഗ്രാമിന് 8000 എന്ന നിലയിലേക്കെത്താന്‍!സര്‍വകാല റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടുള്ള മുന്നേറ്റമാണ് ഇന്നും പൊന്ന് കാഴ്ചവെച്ചത്.

18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 25 രൂപ വര്‍ദ്ധിച്ച് 6585 രൂപയായി. അതേസമയം വെള്ളിയുടെ വിലയില്‍ മാത്രം മാറ്റമില്ല. ഗ്രാമിന് 106 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.രൂപയുടെ മൂല്യം ഇടിയുന്നതും വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും പൊന്നിന്റെ വിലകൂടാന്‍ മറ്റൊരു കാരണമായി.ഇനി ഏറ്റവും കുറവ് പണിക്കൂലി കണക്കിലെടുത്താല്‍പോലും ഒരു പവന്‍ ആഭരണത്തിന് 69000 രൂപയോളം കൊടുക്കേണ്ടിവരും. സ്വർണത്തിന്റെ പണിക്കൂലി അനുസരിച്ച് വിലയില്‍ മാറ്റവും വരാം.

Leave a Reply

Your email address will not be published. Required fields are marked *