June 8, 2025

കിയ സിറോസ് വിപണിയിൽ, വില 8.99 ലക്ഷം രൂപ

0
IMG-20250204-WA0018

കൊച്ചി: കോംപാക്ട് എസ് യുവികളിലെ സ്റ്റൈലിഷ് താരമായ കിയ സിറോസ് ഇന്ത്യന്‍ വിപണിയിലെത്തി. 8.99 ലക്ഷം രൂപമുതലാണ് സിറോസിന്റെ വില ആരംഭിക്കുന്നത്. 16.99 ലക്ഷമാണ് ഏറ്റവും ഉയര്‍ന്ന വേരിയന്റിന്റെ വില. ജനുവരി മൂന്നുമുതല്‍ സിറോസിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു.

ഇന്ത്യയില്‍ ഇതുവരെ അവതരിപ്പിക്കപ്പെട്ട കോംപാക്ട് എസ് യുവികളില്‍ ഏറ്റവും ആകര്‍ഷകമാണ് കിയ സിറോസ്. പ്രീമിയം മോഡലുകളായ ഇവി 9, ഇവി 3 എന്നിവയില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ട് രൂപ കല്പന ചെയ്തിരിക്കുന്ന സിറോസിന്റെ പ്രത്യേകത കട്ടിങ് എഡ്ജ് ടെക്‌നോളജിയാണ്. ചെറു എസ്‌യുവികള്‍ സ്വീകരിച്ചിരിക്കുന്ന ആകര്‍ഷകമായ ബോക്‌സി ഡിസൈനിലാണ് സിറോസും ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ടോള്‍ ബോയ് ഡിസൈനിലുള്ള വാഹനത്തിന് എ,സി,ഡി പില്ലറുകള്‍ നല്‍കിയിട്ടുണ്ട്. വെര്‍ട്ടിക്കലായി രൂപകല്പന ചെയ്തിരിക്കുന്ന ഹെഡ് ലാംപുകളും ഡിആര്‍എല്ലുകളും, ബംപറും ആധുനിക രൂപകല്പനയുടെ മിഴിവ് വാഹനത്തിന്റെ മുന്‍കാഴ്ചയില്‍ നല്‍കുന്നുണ്ട്. പുതിയ അലോയ് വീലും വാഹനം അവതരിപ്പിക്കുന്നുണ്ട്.

എല്‍ ആകൃതിയിലുള്ള ടെയില്‍ ലാമ്പാണ് മറ്റൊരു സവിശേഷത. പനോരമിക് വ്യൂവിലുള്ള സണ്‍റൂഫും നല്‍കിയിട്ടുണ്ട്. സ്പാര്‍ക്ലിങ് സില്‍വര്‍, വൈറ്റ് പേള്‍, ഇന്റന്‍സ് റെഡ്, ഫ്രോസ്റ്റ് ബ്ലൂ തുടങ്ങിയ എട്ട് നിറങ്ങളില്‍ വാഹനം ലഭ്യമാണ്. സിറോസിന്റെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 118 ബി.എച്ച്.പി. കരുത്തും പരമാവധി 172 എന്‍.എം. ടോര്‍ക്കും പുറത്തെടുക്കും.

ആറ് സ്പീഡ് മാനുവലും ഏഴ് സ്പീഡ് ഡി.സി.ടി ഗിയര്‍ബോക്സുകളാണ് പെട്രോള്‍ മോഡലിലുള്ളത്. സിറോസിന്റെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 114 ബി.എച്ച്.പി. കരുത്തും പരമാവധി 250 എന്‍.എം. ടോര്‍ക്കുമാണ് പുറത്തെടുക്കുക. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളാണ് ഡീസല്‍ എന്‍ജിന്‍ സിറോസില്‍ ലഭ്യമാവുക. ഇതില്‍ മാനുവല്‍ മോഡലിന് ലിറ്ററിന് 20.75 കിലോമീറ്റര്‍ മൈലജും ഓട്ടോമാറ്റിക്കിന് ലിറ്ററിന് 17.65 കീലോമീറ്റര്‍ മൈലേജും കമ്പനി അവകാശപ്പെടുന്നുണ്ട്.

കൂടാതെ വയര്‍ലെസ്സ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വെന്റിലേറ്റഡ് സീറ്റുകള്‍, പവര്‍ ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ്സ് ചാര്‍ജര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്, മള്‍ട്ടിസോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, എ.സി. കണ്‍ട്രോള്‍ സ്‌ക്രീന്‍, ഹര്‍മന്‍ സൗണ്ട് സിസ്റ്റം, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, 60:40 സ്പ്ലിറ്റ് സീറ്റ്, ആംബിയന്റ് ലൈറ്റിങ് എന്നിങ്ങനെ വിവിധ ഫീച്ചറുകളും ഈ കോംപാക്ട് എസ്.യു.വി.യില്‍ കിയ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *