കേരളത്തിന് അഭിനന്ദനം; തദ്ദേശ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാമ്പത്തിക സർവെയിൽ ചർച്ചയായി

ദില്ലി: 2025-ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവെ റിപ്പോർട്ടിൽ കേരളം പ്രശംസിക്കപ്പെട്ടു. തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുഖേന സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിന്റെ മാതൃകാപരമായ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തിന് അഭിനന്ദനം ലഭിച്ചത്.
അതേസമയം, ഈ വർഷത്തെ സാമ്പത്തിക സർവെയിൽ സ്വകാര്യ മേഖലയിലെ ജോലി സമയം അടക്കമുള്ള പ്രധാനമായ മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുന്നു. ജോലിയിലെ സമയക്രമം ആവശ്യാനുസൃതമായി ക്രമീകരിക്കേണ്ടതിന്റെ ആവശ്യം സർവെ മുന്നോട്ടുവയ്ക്കുന്നു. കൂടാതെ, ഓവർടൈം നിയമങ്ങളിൽ പരിഷ്കരണം കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഴ്ചയിൽ 48 മണിക്കൂർ ജോലിയുമായി ബന്ധപ്പെട്ട കണക്കുകൂട്ടലിൽ ഇളവുകൾ നൽകണമെന്നും തൊഴിലാളികൾക്ക് കൂടുതൽ വരുമാനം ലഭിക്കുന്നതിനു സാഹചര്യം സൃഷ്ടിക്കണമെന്നും സർവെയിൽ നിർദേശിക്കുന്നു. അതോടൊപ്പം, സ്ഥാപനങ്ങൾക്ക് ആവശ്യമായ ഘട്ടങ്ങളിൽ അധിക തൊഴിൽ സമയം ഉപയോഗപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടാകേണ്ടതുണ്ടെന്നാണ് റിപ്പോർട്ടിലെ ശുപാർശ.