കല്യാൺ ജ്വല്ലേഴ്സിന്റെ മൂന്നാം പാദ ലാഭം 21.23% വർധിച്ച് 218.68 കോടി രൂപയിലെത്തി

കലയൺ ജ്വല്ലേഴ്സിന്റെ സംയോജിത അറ്റാദായം 21.23% വർധിച്ച് 218.68 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 180.37 കോടി രൂപ ആയിരുന്നു. 2024-25 സാമ്പത്തിക വർഷത്തിന്റെ ഡിസംബർ പാദത്തിൽ കമ്പനി സമ്പാദിച്ച മൊത്തം വരുമാനം 40% വർധിച്ച് 7,318.19 കോടി രൂപയായി.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5,243.20 കോടി രൂപ ആയിരുന്നു.ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് 42% വർധിച്ച് 6,393 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 4,512 കോടി രൂപ ആയിരുന്നു.
ഇന്ത്യയിൽ നിന്നുള്ള ലാഭം 218 കോടി രൂപ ആയിരിന്നു, മുൻ വർഷം ഇത് 168 കോടി രൂപയായിരുന്നു, 29.8% വർധനവ്.ഗൾഫ് മേഖലയിൽ നിന്നുള്ള വിറ്റുവരവ് 840 കോടി രൂപ ആയിരുന്നു, കഴിഞ്ഞ വർഷം ഇത് 683 കോടി രൂപ ആയിരുന്നു. ലാഭം 14 കോടി രൂപയിൽ നിന്ന് 15 കോടി രൂപ ആയി വർധിച്ചു.അറ്റാദായത്തിൽ ഈ വർധനവ് കണ്ടെത്തിയതോടെ കമ്പനിയുടേത് ഓഹരികൾ 12.75% ഉയർന്ന് 496.85 രൂപയായി.