June 8, 2025

ആര്‍ബിഐ പലിശ നിരക്ക് കുറച്ചേക്കും; ഫെബ്രുവരി 7-ന് ഉന്നതയോഗം

0
images (2) (7)

റിപ്പോ നിരക്കിൽ കാൽശതമാനം കുറവുണ്ടായേക്കുമെന്നാണ് റോയിട്ടേഴ്‌സ് സർവേയിൽ നൽകിയ സൂചന. ഫെബ്രുവരി 7-നാണ് ആർബിഐയുടെ പണനയ അവലോകന യോഗം നടക്കുക. ഈ യോഗത്തിൽ 25 ബേസിസ് പോയിന്റ് കുറവുമായിരിക്കും പ്രതീക്ഷിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. തുടർന്ന് അടുത്ത പാദത്തിലും പലിശ നിരക്ക് കുറയ്ക്കലിന്റെ സാധ്യത ഉയർന്നിരിക്കുന്നു. 65 സാമ്പത്തിക വിദഗ്ധരിൽ 42 പേരാണ് ഇത്തരത്തിൽ അഭിപ്രായം പങ്കുവച്ചത്.

ഈ യോഗം ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെ ആദ്യ യോഗമായിരിക്കും. സാമ്പത്തിക വളർച്ചയുടെ കുറവ്, ആഗോള അനിശ്ചിതത്വങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി, റിസർവ് ബാങ്ക് പലിശ നിരക്ക് കുറക്കാനാണ് സാധ്യതയെന്ന് നിഗമനമുണ്ട്.

നിലവിൽ, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 8 ശതമാനത്തിലധികം കുറഞ്ഞു തുടരുന്നു, കൂടാതെ പണപ്പെരുപ്പം കേന്ദ്ര ബാങ്കിന്റെ ലക്ഷ്യ പരിധിക്ക് മുകളിലായി തുടരുകയാണ്. ഈ സാഹചര്യത്തിൽ, മല്‍ഹോത്ര വളർച്ചയെ പിന്തുണയ്ക്കുക എന്ന നയമായിരിക്കും മൽഹോത്ര സ്വീകരിക്കുക. ബാങ്കിംഗ് മേഖലയിൽ പണലഭ്യത ഉറപ്പാക്കാനായി ആർബിഐ നടത്തിയ ഇടപെടലും ഈ നയത്തിന്റെ സൂചനകളായാണ് കണക്കാക്കപ്പെടുന്നത്. സൊസൈറ്റി ജനറലിലെ ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധനായ കുനാൽ പറയുന്നു, അടുത്ത പാദത്തിൽ പലിശ നിരക്ക് 6 ശതമാനമായി മാറുമെന്ന് സർവേയിൽ പങ്കെടുത്ത സാമ്പത്തിയ വിദഗ്ധർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *