June 8, 2025

ചൈനീസ് എഐ ഡീപ്സീക്കിനെതിരെ കോപ്പിയടി ആരോപണവുമായി ഓപ്പൺ എഐ

0
images (2) (4)

കാലിഫോർണിയ: ചൈനീസ് എഐ സ്റ്റാർട്ടപ്പായ ഡീപ്‌സീക്ക് ആഗോള എഐ വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. ഇത് അമേരിക്കയടക്കമുള്ള എഐ കമ്പനികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ലോകത്തിലെ ഒന്നാം നിര എഐ കമ്പനികൾക്കു പോലും ഡീപ്‌സീക്കിന്റെ വളർച്ച മൂലം തിരിച്ചടിയാകുകയാണ്. വിലകുറവും കുറഞ്ഞ ശേഷിയുള്ള പ്രോസസറുകളിലും പ്രവർത്തിക്കാനുള്ള കഴിവുമൊക്കെയായാണ് ഈ ചൈനീസ് ചാറ്റ്‌ബോട്ടിനെ ശ്രദ്ധേയമാക്കിയത്. ഇതോടെ എഐ ചിപ്പ് നിർമ്മാതാക്കളായ പല കമ്പനികളുടെയും ഓഹരികൾ വൻ ഇടിവ് നേരിട്ടു. ഇത്തരമൊരു സാഹചര്യത്തിലാണ് പ്രമുഖ എഐ സ്ഥാപനം ഓപ്പൺ എഐ, ഡീപ്‌സീക്കിനെതിരെ കോപ്പിയടി ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ചൈനീസ് എഐ കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യ അനധികൃതമായി പകർത്താൻ ശ്രമിക്കുന്നതായി ഓപ്പൺ എഐ ചൂണ്ടിക്കാട്ടുന്നു. ഡീപ്‌സീക്ക്, ഓപ്പൺ എഐയുടെ ഓപ്പൺ സോഴ്‌സ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതായും ആരോപണമുണ്ട്. യുഎസ് ആസ്ഥാനമായുള്ള എഐ കമ്പനികളുടെ മോഡലുകൾ ചൈനീസ് കമ്പനികൾ നിരന്തരം പകർത്താൻ ശ്രമിക്കുന്നുവെന്നതാണ് ഓപ്പൺ എഐ വക്താവിന്റെ അഭിപ്രായം.

എന്നാൽ, ഡീപ്‌സീക്ക് ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. അതേസമയം, ഓപ്പൺ എഐയും അതിന്റെ സഹ പങ്കാളിയായ മൈക്രോസോഫ്റ്റും ചൈനീസ് കമ്പനികളുടെ എഐ മോഡൽ പകർത്തൽ സംബന്ധിച്ച അന്വേഷണങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഓപ്പൺ എഐയുടെ പ്രൊപ്രൈറ്ററി സാങ്കേതികവിദ്യയായ ‘ഡിസ്‌റ്റിലേഷൻ’ പ്രക്രിയ ദുരുപയോഗം ചെയ്യപ്പെട്ടോ എന്നതടക്കം പരിശോധിച്ച് വരികയാണെന്ന് കമ്പനി വ്യക്തമാക്കി. ചൈനീസ് കമ്പനികളുടെ തെറ്റായ പ്രവർത്തനങ്ങൾക്കുള്ള തെളിവുകൾ തങ്ങൾക്ക് കൈവശമുണ്ടെന്നും കഴിഞ്ഞ ബുധനാഴ്ച ഓപ്പൺ എഐ വ്യക്തമാക്കിയിരുന്നു. യുഎസ് സാങ്കേതികവിദ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തങ്ങൾ യുഎസ് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഓപ്പൺ എഐ വ്യക്തമാക്കി.

ഡീപ്‌സീക്ക് സ്വന്തം എഐ മോഡലുകൾ വികസിപ്പിക്കാൻ ‘ഡിസ്‌റ്റിലേഷൻ’ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കാമെന്ന സംശയമാണ് ഓപ്പൺ എഐ ഉയർത്തിയിരിക്കുന്നത്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഈ പ്രക്രിയ ചെറിയ എഐ മോഡലുകൾക്ക് വൻ മോഡലുകളേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുന്നു. കാരണം, അവ വലിയ ലാംഗ്വേജ് മോഡലുകളിൽ നിന്ന് ഏറ്റവും പ്രയോജനകരമായ ഭാഗങ്ങൾ മാത്രം എടുത്ത് അനാവശ്യ വിവരങ്ങൾ ഒഴിവാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *