ചരിത്രം കുറിച്ച് ഐഎസ്ആർഒ; പറന്നുയർന്ന് ജിഎസ്എൽവി-എഫ് 15

ചെന്നൈ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഐഎസ്ആർഒ നൂറാമത്തെ വിജയകരമായ റോക്കറ്റ് വിക്ഷേപിച്ചു. ബുധനാഴ്ച രാവിലെ 6.23-ന് ജിഎസ്എൽവി-എഫ് 15 റോക്കറ്റ് കുതിച്ചുയർന്നു. എൻവിഎസ്-02 സാറ്റലൈറ്റ് ഭ്രമണപഥത്തിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിക്ഷേപണം.
2,250 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം, ഇന്ത്യയുടെ നാവിക് ഗതിനിർണയ സംവിധാനത്തിന്റെ ഭാഗമായി വിക്ഷേപിച്ചതാണ്. ഇന്ത്യയുടെ നാവിഗേഷൻ ആവശ്യങ്ങൾക്കായി വികസിപ്പിച്ച ഈ ശ്രേണിയിലെ ആദ്യ സാറ്റലൈറ്റ് എൻവിഎസ്-01, 2023 മെയ് 29-നായിരുന്നു വിക്ഷേപണം.