നാഗ്പൂരില്‍ ബിസിനസ് പ്ലാനുമായി ലുലു ഗ്രൂപ്പ്

MA Yusuff Ali, Chairman and Managing Director of Lulu Group International
മലയാളി വ്യവസായി എം.എ. യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് മഹാരാഷ്ട്രയിലെ വ്യവസായ മേഖലയിലേക്ക് വരുന്നു. നാഗ്പൂരില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള വിപുലമായ പദ്ധതികളാണ് ലുലു നടപ്പാക്കുന്നത്. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി യൂസഫലി ചര്‍ച്ചകള്‍ നടത്തി, പുതിയ നിക്ഷേപ പദ്ധതികള്‍ ആയിരുന്നു ചര്‍ച്ചയുടെ വിഷയമെന്നാണ് കരുതുന്നത്.
മഹാരാഷ്ട്രയില്‍ വലിയ നിക്ഷേപ പദ്ധതികള്‍ക്ക് ലുലു ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും, നാഗ്പൂരിലെ ഹൈപ്പര്‍ മാര്‍ക്കറ്റിന് പുറമെ, ഭക്ഷ്യ സംസ്കരണ, ലോജിസ്റ്റിക് മേഖലകളിലേക്കും ലുലു നിക്ഷേപം നടത്തുമെന്ന് എം.എ. യൂസഫലി വ്യക്തമാക്കി. മഹാരാഷ്ട്ര സന്ദര്‍ശിച്ച് ഈ പദ്ധതികള്‍ ചർച്ച ചെയ്യുമെന്ന് ലുലു വൃത്തങ്ങള്‍ അറിയിച്ചു. ലുലു ഗ്രൂപ്പിന്റെ വരവ് സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് സഹായകരമാകും എന്ന് മുഖ്യമന്ത്രി ഫഡ്നാവിസ് പ്രതീക്ഷ പ്രകടിപ്പിച്ചു.