മലയാളിയായ സജിത് ശിവാനന്ദൻ ജിയോ മൊബൈൽ ഡിജിറ്റൽ സർവീസസിന്റെ പ്രസിഡന്റ്

മലയാളിയായ സജിത് ശിവാനന്ദൻ ജിയോ മൊബൈൽ ഡിജിറ്റൽ സർവീസസിന്റെ പ്രസിഡന്റായി നിയമിതനായി. അദ്ദേഹം നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സേവനങ്ങളുടെ പുരോഗതിയ്ക്കായുള്ള ഉത്തരവാദിത്തം ഏറ്റെടുക്കും. മുമ്പ് ഡിസ്നി ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. ആയിരുന്ന സജിത്, സ്റ്റാർ ഇന്ത്യയെ വയാകോം 18-ലേക്ക് ലയിപ്പിച്ചതിന് ശേഷം 2024 ഒക്ടോബറിൽ ഡിസ്നി ഹോട്ട്സ്റ്റാറിന്റെ സി ഇ ഒ സ്ഥാനത്തുനിന്നും വിരമിച്ചു. ഗല്ലപ്, അഫിൽ, ഗൂഗിൾ തുടങ്ങിയ സ്ഥാപനങ്ങളിലെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി എ.കെ. ശിവദാസന്റെയും സുഹാസിനി (മുമ്പ് ഇന്ത്യൻ എയർലൈൻസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ) യുടെയും മകനാണ്.