June 8, 2025

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു; സ്റ്റാറ്റസില്‍ ഫോട്ടോയ്‌ക്കൊപ്പം മ്യൂസിക് ചേര്‍ക്കാം

0
images (14)

കാലിഫോര്‍ണിയ: മെറ്റയുടെ ഏറ്റവും ജനപ്രിയമായ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ ഒരു പുതിയ അപ്‌ഡേറ്റ് വരാനിരിക്കുകയാണ്. ഇനി മുതല്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ചിത്രങ്ങള്‍ക്കൊപ്പം സംഗീതം ചേര്‍ക്കുന്നതിന് അവസരമൊരുക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പില്‍ ലഭ്യമാകും. ഈ ഫീച്ചറിന്റെ പരീക്ഷണം നിലവില്‍ വാട്‌സ്ആപ്പ് ബീറ്റ വേര്‍ഷനില്‍ ആരംഭിച്ചതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാട്‌സ്ആപ്പിന്റെ പുതിയ ഈ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമിന്റെ അതേ ഫീച്ചറിന്റെ മാതൃകയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ സ്റ്റോറി ഇന്‍റര്‍ഫേസിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ മാറ്റങ്ങള്‍ വരും. ആന്‍ഡ്രോയ്‍ഡും ഐഒസും ഉപയോഗിക്കുന്ന ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഇതിനകം ലഭ്യമായിട്ടുണ്ട്. സ്റ്റാറ്റസ് എഡിറ്റര്‍ തുറന്ന ശേഷം സംഗീതം ചേര്‍ക്കാനുള്ള ഓപ്ഷന്‍ ലഭ്യമാവും. മ്യൂസിക് ലൈബ്രറിയില്‍ നിന്ന് പാട്ടുകള്‍ തിരഞ്ഞെടുത്ത് സ്റ്റാറ്റസിലേക്ക് ചേര്‍ക്കാന്‍ സാധിക്കും. സ്റ്റാറ്റസില്‍ ഉപയോഗിക്കുന്ന പാട്ടിന്റെ ആര്‍ട്ടിസ്റ്റ് വിവരങ്ങളും ട്രെന്‍ഡിംഗ് ട്രാക്കുകളും കാണാനാകും.

ഇന്‍സ്റ്റഗ്രാമിലെ പോലെ തന്നെ ഒരു ഗാനത്തിന്റെ ഇഷ്ടമുള്ള ഭാഗം സെലക്ട് ചെയ്ത് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രാക്ക് ഫോട്ടോയ്‌ക്കൊപ്പം ചേര്‍ക്കാം. എന്നാല്‍ വീഡിയോ സ്റ്റാറ്റസുകളുടെ ദൈര്‍ഘ്യത്തില്‍ മാറ്റമുണ്ടാകില്ല. വാട്‌സ്ആപ്പിനെ കൂടുതല്‍ ആകര്‍ഷകമാക്കാനും ഉപയോഗശേഷിയുള്ളതാക്കാനുമുള്ള മെറ്റയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ ഫീച്ചര്‍.

Leave a Reply

Your email address will not be published. Required fields are marked *