സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 7450 രൂപയും പവന് 59600 രൂപയുമാണ്.
18 കാരറ്റ് സ്വര്‍ണത്തിനും വിലയിൽ മാറ്റമൊന്നുമില്ല. ഗ്രാമിന് 6140 രൂപയാണ് ഇന്നത്തെ നിരക്ക്. വെള്ളി വിലയും മാറ്റമില്ല ഗ്രാമിന് 99 രൂപ.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നതടക്കമുള്ള തീരുമാനം വൈകിയതും ഈ അവസ്ഥയ്ക്ക് കാരണമായി പറയപ്പെടുന്നു.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ മാറ്റമുണ്ട്. ഔണ്‍സിന് 2725 ഡോളർ ഉയര്‍ന്നു.