June 8, 2025

എയര്‍ കേരള ജൂണില്‍ ; ആദ്യ സര്‍വീസ് കൊച്ചിയിൽ നിന്ന്

0
air-kerala1-1-1-1

കൊച്ചി: എയര്‍ കേരള ആഭ്യന്തര വിമാന സര്‍വീസ് ജൂണില്‍ ആരംഭിക്കും. ആദ്യ സര്‍വീസ് കൊച്ചിയിൽ നിന്നാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയര്‍ കേരളയുടെ ഹബ്ബ്. ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും എയര്‍ കേരള സര്‍വീസ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ 76 സീറ്റുകളുള്ള അഞ്ച് വിമാനങ്ങൾ പാട്ടത്തിനെടുത്താണ് സർവീസ് നടത്തുക. വിമാനങ്ങള്‍ ലഭ്യമാക്കുന്നതിന് ഐറിഷ് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ 20 വിമാനങ്ങള്‍ സ്വന്തമാക്കി അന്താരാഷ്ട്ര സര്‍വീസും കൂടി തുടങ്ങുകയാണ് എയർ കേരളയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *