ഫെഡറൽ ബാങ്കിന് 10.46 കോടി രൂപ പിഴ

ഫെഡറൽ ബാങ്കിന് 10.46 കോടി രൂപ പിഴ ചുമത്തിയതായി നികുതി വകുപ്പ് അറിയിച്ചു. സെന്‍ട്രൽ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിൽ നിന്നുള്ള 10.46 കോടി രൂപയുടെ ജി.എസ്.ടി പെനാൽറ്റി നോട്ടീസ് ബാങ്കിന് ലഭിച്ചതായാണ് റിപ്പോർട്ട്. ഇതിനെതിരെ അപ്പീൽ പോകുമെന്നും ഫെഡറൽ ബാങ്ക് അറിയിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ ഏഴ് ദിവസത്തെ ഇടിവിന് ശേഷം, ഫെഡറൽ ബാങ്ക് ഓഹരികൾ ഇന്നലെ 3.46 ശതമാനം ഉയർന്ന് 194.25 രൂപയിലെത്തി. ഇന്ന് രാവിലെ ഓഹരികൾ 0.62 ശതമാനത്തിന്റെ ചെറിയ നേട്ടത്തോടെ 193.95 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിക്ഷേപകർക്ക് 26.64 ശതമാനം ലാഭം ഫെഡറൽ ബാങ്ക് ഓഹരികൾ നൽകിയതായും, എന്നാൽ, ഒരുമാസത്തിനുള്ളിൽ 9.24 ശതമാനത്തിന്റെ ഇടിവുണ്ടായതായും രേഖകൾ വ്യക്തമാക്കുന്നു. 52 ആഴ്ചയ്ക്കിടെ ഓഹരിയുടെ പരമാവധി വില 217 രൂപയും കുറഞ്ഞ വില 139 രൂപയുമാണ്. ഇന്നത്തെ വിപണി വിലയനുസരിച്ച്, ബാങ്കിന്റെ വിപണിമൂല്യം 47,300 കോടി രൂപയാണ്.