ജോയ്ആലുക്കാസിന് രണ്ടു ദേശീയ പുരസ്കാരങ്ങൾ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന് പുരസ്കാരനേട്ടം. റീട്ടെയില്‍ ജ്വല്ലർ എംഡി & സിഇഒ അവാര്‍ഡ് 2025ല്‍ മികച്ച സ്ട്രാറ്റജിക് ആന്‍ഡ് ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിംഗ് 2025, നാഷണല്‍ റീട്ടെയില്‍ ചെയിന്‍ ഓഫ് ദി ഇയര്‍ 2025 എന്നീ പുരസ്കാരങ്ങളാണ് നേടിയത്. മുംബൈയിൽ നടന്ന പരിപാടിയില്‍ ജോയ്ആലുക്കാസ് ഇന്ത്യാ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് മാത്യു അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
വിട്ടു വീഴ്ചയില്ലാത്ത ഉപഭോക്ത്യ സേവനം, ജ്വല്ലറി വ്യവസായ മേഖലയിലെ നൂതനവും, കാര്യ ക്ഷമമായ കമ്പനിയുടെ പ്രതിബദ്ധത എന്നിവക്ക് ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരങ്ങൾ. മികച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെ അവബോധം വളര്‍ത്തിയെടുക്കുന്നതിലും ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിലും ജോയ്ആലുക്കാസ് ഗ്രൂപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകരികാരമാണ് സ്ട്രാറ്റജിക് ആന്‍ഡ് ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിംഗ് പുരസ്കാരം. ഗ്രൂപ്പിന്റെ കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയമായ വളര്‍ച്ചയും റീട്ടെയില്‍ വിപുലീകരണവും പരിഗണിച്ചാണ് നാഷണല്‍ റീട്ടെയില്‍ ചെയിന്‍ ഓഫ് ദി ഇയര്‍ 2025 പുരസ്കാരം ജോയ്ആലുക്കാസിന് ലഭിച്ചത്.
ഉപഭോക്താക്കളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് പുറമെ മുഴുവൻ ജീവനക്കാരുടെയും ആത്മസമർപ്പണത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് കൂടി ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാര നേട്ടമെന്നു ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.
ഇതിനായി പരിശ്രമിക്കുകയും പിന്തുണ നൽകുകയും ചെയ്ത സ്ഥാപനത്തിലെ മുഴുവൻ അംഗങ്ങൾക്കുമായി ഈ പുരസ്കാരം സമർപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് ആഗോള നിലവാരത്തിലുള്ള ജ്വല്ലറി ഷോപ്പിംഗ് സാധ്യമാക്കുന്നതിൽ ഞങ്ങൾ തുടർന്നും പ്രതിബദ്ധത പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.