June 8, 2025

സ്വർണവില വീണ്ടും ഉയർന്നു; ഉപഭോക്താക്കൾ ആശങ്കയിൽ

0
images

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് പവന് 280 രൂപ കൂടിയതോടെ സ്വർണവില 58,000 രൂപയുടെ മുകളിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ പുതിയ വിപണി വില 58,080 രൂപയായി. മൂന്ന് ദിവസത്തെ നിലച്ച വിലക്കുശേഷം ഇന്നലെ സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. 120 രൂപയുടെ വർധനയായിരുന്നു അത്. ഇന്നലെയും ഇന്നുമായി സ്വർണവില 400 രൂപയാണ് ഉയർന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7260 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 5995 രൂപയായി തുടരുന്നു. വെള്ളിയുടെ വിലയിൽ മാറ്റമില്ല, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ നിരക്ക് 97 രൂപയായി തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *