യുഎഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും

യുഎഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കുന്നു. രാജ്യത്ത് രേഖകളില്ലാതെ കഴിയുന്ന നിയമലംഘകരെ കണക്കിലെടുത്താണ് ഈ പൊതുമാപ്പ് നല്‍കിയിരുന്നത്. ദുബായില്‍ മാത്രം 2,36,000 പേര്‍ ഇതിന്റെ പ്രയോജനം നേടിയിട്ടുണ്ട്. അനുമതി രേഖകള്‍ ശരിയാക്കേണ്ടവര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് നാല് മാസം നീണ്ടതായിരുന്നു. നിയമനടപടികളില്‍ സഹകരിച്ചവര്‍ക്ക് ദുബായ് താമസ-കുടിയേറ്റ വകുപ്പ് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി നന്ദി അറിയിക്കുകയും ചെയ്തു. പൊതുമാപ്പ് അവസാനിച്ച ശേഷമുള്ള ദിവസങ്ങളില്‍ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ കൂടുതല്‍ ശക്തമാകും.