June 8, 2025

റെക്കോർഡിലെത്തി കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം

0
16

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം റെക്കോർഡിൽ എത്തി. കഴിഞ്ഞ തിങ്കളാഴ്ച പ്രതിദിന വരുമാനം 9.22 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ മാസം 23ന് നേടിയ 9.06 കോടിയാണ് ഇത്തവണ മറികടന്നിരിക്കുന്നത്.

മുൻകൂട്ടി ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തി ക്യത്യമായ പ്ലാനിം​ഗോടുകൂടി വെള്ളി, ശനി, ‍ഞായ‌ർ ദിവസങ്ങളിൽ അഡീഷണൽ സർവീസുകളും വീക്കെൻഡ് സർവീസുകളും നടത്തിയത് യാത്രക്കാർക്ക് ​ഗുണകരമായി. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമല സ്പെഷ്യൽ സർവീസ്നൊപ്പം മറ്റ് സർവീസുകൾ മുടക്കമില്ലാതെ നടത്തിയിരുന്നു. അതിനൊപ്പം കടുത്ത നഷ്ടത്തിലുള്ള ട്രിപ്പുകൾ ഒഴിവാക്കിയതും നേട്ടം ഉണ്ടാക്കാൻ സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *