2024 ൽ സിനിമ വ്യവസായ നഷ്ടം 700 കോടി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി: 2024 ലിൽ മലയാള സിനിമാവ്യവസായിക നഷ്ടം 700കോടിയോളം രൂപയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അഭിനേതാക്കളുടെ പ്രതിഫലത്തിൽ ഗണ്യമായ വർധനവുണ്ടായെന്നും പ്രതിഫലം കുറയ്ക്കാത്തത് പ്രതിസന്ധിയ്ക്ക് കാരണമായെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു. തിയറ്ററുകളിൽ ആകെ റിലീസ് ചെയ്തത് 204 ചിത്രങ്ങളായിരുന്നു. ഇതിൽ അഞ്ചെണ്ണം റീറിലീസ് ആയിരുന്നു. 1000 കോടി രൂപ മുതൽ മുടക്കിൽ ഇറങ്ങിയ 199 മലയാള ചിത്രങ്ങളിൽ നേട്ടം 26എണ്ണത്തിന് മാത്രമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.