June 8, 2025

കാരുണ്യ ചികിത്സാപദ്ധതി: ആശുപത്രികൾക്ക് കുടിശ്ശിക 408.39 കോടി

0
images (3) (28)

കൊച്ചി: കാരുണ്യ ചികിത്സാപദ്ധതിയിലുടെ സർക്കാർ-സ്വകാര്യ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കും കുടിശ്ശികയായി നൽകാനുണ്ടായിരിക്കുന്നത് 408.39 കോടി രൂപ. ഇതുവരെ 72,29,495 പേരാണ് പദ്ധതിയിൽ നിന്നും ഗുണം നേടിയിരിക്കുന്നത്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം ഗുണഭോക്താക്കൾ (10.13 ലക്ഷം). ആശുപത്രികൾക്ക് നൽകിയ കുടിശ്ശികയുടെ പട്ടികയിൽ മലപ്പുറം 93.85 കോടിരൂപയുമായി മുന്നിലാണ്.

2020 ജൂലായിൽ മുതൽ 2024 ഏപ്രിൽവരെ പദ്ധതിയിലുടെ സ്വകാര്യ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കും 3362.03 കോടിരൂപ സർക്കാർ നൽകുകയുണ്ടായി. വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസിന് ലഭിച്ച മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്. കേരളത്തിൽ 2019 ഏപ്രിലിൽ ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രിജൻ ആരോഗ്യയോജന പദ്ധതിയെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്ന പേരിൽ നടപ്പാക്കിയത്. 2020-’21 മുതൽ 2023-’24 വരെയുള്ള കാലയളവിൽ കേന്ദ്ര സർക്കാരിൽ നിന്നു ലഭിച്ച സഹായം 545.24 കോടി രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *