സ്വർണവിലയിൽ വർധന തുടരുന്നു; പവന് 200 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഉയർച്ച. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇന്നലെ ഇതേ തോതിൽ തന്നെ വില വർധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഗ്രാമിന് 7150 രൂപയും പവന് 57200 രൂപയുമാണ് ഇന്നത്തെ സ്വർണവില. 18 കാരറ്റ് സ്വർണത്തിനും വില ഉയർന്നിട്ടുണ്ട്. ഒരു ഗ്രാമിന് 20 രൂപ വർധിച്ച് 5905 രൂപയാണിപ്പോഴത്തെ നിരക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ഥിരമായ നിലയിൽ നിന്ന വെള്ളിവില ഇന്ന് ചെറിയ ഉയർച്ച രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ വർധിച്ച് 96 രൂപയാണ് ഇന്നത്തെ വില. സ്വർണവിലയിൽ മാറ്റങ്ങൾ ഉണ്ടാകുന്നതിനിടയിലും ഗ്രാമിന് 7000 രൂപയ്ക്ക് താഴെ എത്താതെ തുടരുന്നതാണ് ശ്രദ്ധേയമായുള്ളത്.
അമേരിക്കയിലെ പലിശനിരക്കുകളിൽ കുറവിന്റെ സാധ്യത, വിവിധ രാജ്യങ്ങളുടെ സ്വർണം വാങ്ങൽ, ഇസ്രയേൽ-ഹമാസ്, റഷ്യ-ഉക്രൈൻ യുദ്ധം തുടങ്ങിയ അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങൾ വില വർധനയ്ക്ക് കാരണമായിട്ടുണ്ട്. യുഎസിലെ പണപ്പെരുപ്പം ഉയർന്ന് പലിശനിരക്ക് ഉയർന്ന നിലയിൽ തുടരേണ്ട സാഹചര്യം ഉണ്ടായാൽ, സ്വർണവിലയിൽ തിരുത്തൽ സംഭവിക്കാനും സാധ്യതയുണ്ട്.