ജിയോ ഉപഭോക്താക്കള്‍ക്ക് തിരിച്ചടി: 19, 29 രൂപ പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ചു

മുംബൈ: രാജ്യത്തെ മുന്‍നിര മൊബൈല്‍ സേവന ദാതാക്കളായ റിലയന്‍സ് ജിയോ 19 രൂപ, 29 രൂപ പ്ലാനുകളുടെ വാലിഡിറ്റിയില്‍ മാറ്റം വരുത്തി. ചെലവുകുറഞ്ഞ ഡാറ്റാ പാക്കേജുകളെന്ന നിലയില്‍ ജനപ്രിയമായിരുന്ന ഈ പ്ലാനുകളുടെ പുതുക്കിയ നിബന്ധന ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തുകയാണ്. വരുമാനം വര്‍ധിപ്പിക്കാനുള്ള ജിയോയുടെ പുതിയ നീക്കമാണിതെന്ന് ടെലികോംടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.പുതുവര്‍ഷത്തിനുമുമ്പായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ നിര്‍ണായക മാറ്റങ്ങളാണ് അവതരിപ്പിച്ചത്. 19 രൂപയും 29 രൂപയും വരുന്ന ഈ പ്ലാനുകള്‍ക്ക് പുതിയ കാലാവധി പരിധികള്‍ നിശ്ചയിച്ചു. ഇതുവരെ ഉപയോക്താക്കള്‍ക്ക് ബേസിക് പ്ലാനിന്‍റെ കാലാവധിക്ക് സമാനമായി ഈ പോസ്റ്റ്പെയ്ഡ് ഡാറ്റാ വൗച്ചറുകള്‍ ഉപയോഗിക്കാം. എന്നാല്‍, പുതിയ വ്യവസ്ഥ പ്രകാരം 19 രൂപ ഡാറ്റാ പ്ലാനിന് ഇനി മുതല്‍ ഒരു ദിവസവും 29 രൂപ പ്ലാനിന് രണ്ട് ദിവസവും മാത്രമായിരിക്കും വാലിഡിറ്റി. മുന്‍പ്, ഒരു ഉപഭോക്താവിന് 70 ദിവസം കാലാവധിയുള്ള ബേസിക് പ്ലാനില്‍ 19, 29 രൂപ വൗച്ചറുകള്‍ ഉപയോഗിച്ച് അധിക ഡാറ്റ ലഭിച്ചിരുന്നു. എന്നാല്‍, പുതിയ നിബന്ധനകള്‍ പ്രകാരം ഉപയോഗിച്ചില്ലെങ്കിലും ആ ദിവസം കഴിഞ്ഞാല്‍ ഡാറ്റ പെരുമാറില്ല. ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ വരുമാനം നേടുന്നതിനായി മാറ്റങ്ങള്‍ വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.