June 8, 2025

ഇന്ത്യാ സിമൻ്റ്സിൻ്റെ സിഇഒ – എംഡി എൻ ശ്രീനിവാസൻ രാജിവച്ചു

0
Srinivasan_bcci_295

ഇന്ത്യ സിമൻ്റ്സിൻ്റെ സിഇഒ & എംഡി എൻ ശ്രീനിവാസൻ രാജിവച്ചു. കമ്പനിയുടെ 32 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള അൾട്രാ ടെക് സിമൻ്റിൻ്റെ 7000 കോടി ഡീലിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുമതി നൽകിയതിന് തൊട്ടു പിന്നാലെയാണ് രാജി. എല്ലാ ബോർഡ് അംഗങ്ങളും രാജിക്കത്ത് നൽകി. ആദിത്യ ബിർള ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള അൾട്രാ ടെക് സിമൻ്റ്, ഇന്ത്യാ സിമൻ്റ്സിൽ ഓഹരി വാങ്ങിയത് ഈ മാസം ആദ്യമായിരുന്നു. 10.13 കോടി ഇക്വിറ്റി ഓഹരികൾ വാങ്ങി കമ്പനിയിൽ 32 ശതമാനം ഓഹരി സ്വന്തമാക്കിയതോടെ ഇന്ത്യാ സിമൻ്റ്സ്, അൾട്രാ ടെക് സിമൻ്റ്സിൻ്റെ സഹോദര സ്ഥാപനമായി മാറി. ഈ സാഹചര്യത്തിലാണ് ഇന്ത്യാ സിമൻ്റ്സിൻ്റെ വൈസ് ചെയർമാൻ, മാനേജിങ് ഡയറക്ടർ എന്നീ പദവികൾ എൻ ശ്രീനിവാസൻ ഒഴിയുന്നത്. ഭാര്യ ചിത്ര ശ്രീനിവാസൻ, സഹോദരി രൂപ ഗുരുനാഥ്, വിഎം മോഹനൻ എന്നിവരും ഇന്ത്യാ സിമൻ്റ്സിൻ്റെ ഡയറക്ടർ ബോർഡ് അംഗത്വം രാജിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *