June 8, 2025

ടി. ആന്റോ ജോർജ് സൗത്ത് ഇന്ത്യൻ ബാങ്ക് സി.ഒ.ഒ

0
1734930587

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എച്ച്.ആർ ആൻഡ് ഓപ്പറേഷൻസ് ചീഫ് ജനറൽ മാനേജർ ആയിരുന്ന ടി. ആന്റോ ജോർജിനെ (56) ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സി.ഒ.ഒ) ആയി നിയമിച്ചു. ഡിസംബർ 22ന് നടന്ന ബോർഡ് യോഗത്തിലാണ് ഈ തീരുമാനം. ബാങ്കിംഗ് മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള ആന്റോ ജോർജ്, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വിവിധ മേഖലകളിൽ നിർണായക ചുമതലകൾ വഹിച്ചിട്ടുള്ള വ്യക്തിയാണ്.

മെട്രോ സിറ്റികളിലെ ശാഖാ മേധാവി, ചെന്നൈ, ഹൈദരാബാദ്, ഡൽഹി മേഖലകളിലെ റീജിയണൽ ഹെഡ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്റേണൽ ഓഡിറ്റ്, വിജിലൻസ്, ഫ്രോഡ് മാനേജ്മെന്റ്, കോർപ്പറേറ്റ്, റീട്ടെയിൽ, അഗ്രികൾച്ചർ ക്രെഡിറ്റ്, ബാങ്കിംഗ് ഓപ്പറേഷൻസ്, ഗവൺമെന്റ് ലൈസൻസുകൾ, എച്ച്.ആർ ഓപ്പറേഷൻസ്, ബിസിനസ് ഡെവലപ്മെന്റ്, പ്രോഡക്റ്റ് മാനേജ്മെന്റ്, പുതിയ ശാഖകളുടെ സ്ഥാപനം, ട്രെയിനിംഗ്, പീപ്പിൾ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധനാണ്.

Leave a Reply

Your email address will not be published. Required fields are marked *