സ്വർണ്ണവിലയിൽ നേരിയ കുറവ്; ഗ്രാമിന് 7090 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഗ്രാമിന് 7090 രൂപയും പവന് 56720 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയ്ക്കും വ്യത്യാസമുണ്ട്. ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞ് 5860 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം. വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 95 രൂപ എന്ന നിരക്കിൽ തുടരുകയാണ്.