ഇലക്ട്രിക് വിപ്ലവം: മാരുതിയും ടാറ്റയും ഹ്യുണ്ടായും 2025-ൽ പുതിയ മോഡലുകളുമായി രംഗത്ത്

ഇന്ത്യൻ ഉപഭോക്താക്കളിൽ ഇലക്ട്രിക് കാറുകളുടെ ആവശ്യം അവസാന കുറച്ച് വർഷങ്ങളിൽ ഗണ്യമായി ഉയർന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രമുഖ കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, ഹ്യുണ്ടായ് ഇന്ത്യ എന്നിവ 2025 ൽ പുതിയ ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങുന്നു. വരാനിരിക്കുന്ന മൂന്ന് പ്രധാന ഇലക്ട്രിക് കാറുകളുടെ സവിശേഷതകളെ കുറിച്ച് പരിചയപ്പെടാം.
ടാറ്റ സിയറ ഇവി
ടാറ്റ മോട്ടോഴ്സ് അടുത്ത വർഷം സിയറ ഇവി വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. 2025-ലെ രണ്ടാം പകുതിയിലാണ് ഈ മോഡൽ പുറത്തിറങ്ങാൻ സാധ്യത. കൂടാതെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025-ൽ ടാറ്റ സിയറ ഇവി അരങ്ങേറും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മാരുതി സുസുക്കി ഇ വിറ്റാര
ഇന്ത്യയിലെ മുൻനിര കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് മോഡലായ ഇ വിറ്റാര പുറത്തിറക്കാൻ ഒരുങ്ങുന്നു. ഈ മോഡലും ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025-ൽ അവതരിപ്പിക്കും. 49kWh, 61kWh എന്നീ രണ്ടു ബാറ്ററി ഓപ്ഷനുകളോടെ എത്തുന്ന ഇ വിറ്റാര ഒരു ചാർജിൽ 550 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ളതായിരിക്കും.
ഹ്യുണ്ടായ് ക്രെറ്റ ഇവി
വിപണിയിൽ മികച്ച പ്രേക്ഷകരുള്ള ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായുടെ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് 2025-ൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്. 45kWh ബാറ്ററി ഉപയോഗിക്കുന്ന ക്രെറ്റ ഇവി ഏകദേശം 450 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് കണക്കാക്കുന്നു. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025-ലാണ് ക്രെറ്റ ഇവിയുടെ ഔദ്യോഗിക അരങ്ങേറ്റം. ഇവയെല്ലാം കൂടി 2025-ൽ ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിലെ മത്സരം ഉയർത്തുമെന്ന് ഉറപ്പാണ്.