June 8, 2025

ക്ഷേമനിധി പെൻഷൻ തിങ്കളാഴ്ച മുതൽ

0
Paper-Money

ക്രിസ്മസിനോടനുബന്ധിച്ച് സാമൂഹ്യസുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. തിങ്കളാഴ്‌ച മുതലാണ്‌ പെൻഷൻ വിതരണം ആരംഭിക്കുന്നത്. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 1600 രൂപ വീതം പെൻഷൻ ലഭിക്കും. 27 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിലൂടെ തുക കൈമാറും. മറ്റ് ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്കുകൾ മുഖേന വീട്ടിലെത്തി പെൻഷൻ കൈമാറുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു.

ഈ വർഷം മാർച്ചുമുതൽ പ്രതിമാസ പെൻഷൻ വിതരണം സ്ഥിരത നേടിയിട്ടുണ്ട്. നിലവിലെ സർക്കാരിന്റെ കാലയളവിൽ 33,800 കോടിയോളം രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി വകയിരുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.സമഗ്രമായ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. പദ്ധതിയുടെ 98% ഭാഗം സംസ്ഥാനം കണ്ടെത്തുകയും 2% മാത്രമാണ് കേന്ദ്രത്തിന്റെ വിഹിതം. 62 ലക്ഷം ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്കാണ്‌ ശരാശരി 300 രൂപയായി കേന്ദ്രസർക്കാരിൽ നിന്ന് സഹായം ലഭിക്കുന്നതെന്നും കേന്ദ്രത്തിന്റെ 2023 ജൂലൈ മുതൽ 425 കോടിയോളം രൂപ കുടിശികയുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *