ഒരു വര്‍ഷത്തിനുള്ളില്‍ യുപിഎസ്ആര്‍ടിസിക്ക് ബസ് ഫ്രെയിം വിതരണം ചെയ്യുന്നതിനുള്ള മൂന്നാമത്തെ ഓര്‍ഡര്‍ വിജയകരമായി നേടി ടാറ്റ മോട്ടോഴ്സ്

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (യുപിഎസ്ആര്‍ടിസി) 1297 എല്‍പിഒ 1618 ബസുകളുടെ ഫ്രെയിമുകള്‍ നല്‍കുന്നതിനുള്ള ഓര്‍ഡര്‍ നേടിയാതായി കമ്പനി. ഒരു വര്‍ഷത്തിനുള്ളില്‍ യുപിഎസ്ആര്ടിസില് നിന്നുള്ള ടാറ്റ മോട്ടോഴ്സിന്റെ മൂന്നാമത്തെ ഓര്‍ഡറാണിത്.
മൂന്ന് തവണകളായി 3,500 യൂണിറ്റുകളുടെ ഓര്‍ഡറുകളാണ് ടാറ്റ മോട്ടോഴ്സ് നേടിയത്. മത്സരാധിഷ്ഠിത ഇ-ബിഡ്ഡിംഗ് പ്രക്രിയയിലൂടെയാണ് ടാറ്റ മോട്ടോഴ്സ് ഈ ഓര്‍ഡര്‍ നേടിയെടുത്തത്. നിബന്ധനകള്‍ക്ക് അനുസരിച്ച് ഫ്രെയിമുകള്‍ ഘട്ടം ഘട്ടമായായിരിക്കും വിതരണം ചെയ്യുക.
മികച്ച പ്രകടനാവും യാത്ര സുഖവുമായി കുറഞ്ഞ ചെലവില്‍ ദീര്‍ഘദൂര യാത്രകള്‍ക്കായിട്ടാണ് ടാറ്റ, എല്‍പിഒ 1618 ഡീസല്‍ ബസിന്റെ ഫ്രെയിം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ടാറ്റ മോട്ടോഴ്സിന്റെ വൈസ് പ്രസിഡന്റും കൊമേഴ്സ്യല്‍ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് മേധാവിയുമായ ശ്രീ ആനന്ദ് എസ് പറഞ്ഞു, ‘ആധുനിക ബസ് ഫ്രെയിമുകള്‍ വിതരണം ചെയ്യാനുള്ള അവസരത്തിന് ഞങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും യുപിഎസ്ആര്ടിസിക്കും നന്ദി പറയുന്നു. ഉയര്‍ന്ന നിലവാരമുള്ള മൊബിലിറ്റി പരിഹാരങ്ങള്‍ നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് ഈ ഓര്‍ഡര്‍ സാധൂകരിക്കുന്നത്.
യുപിഎസ്ആര്‍ടിസിയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സ്ഥിരതയുള്ള പ്രകടനവും കഴിവും പൊതുഗതാഗത ആവാസവ്യവസ്ഥയിലെ ഞങ്ങളുടെ സാങ്കേതിക വൈദഗ്ധ്യവും വിശ്വാസ്യതയുമാണ് ഈ ഓര്‍ഡറിലൂടെ പ്രകടമാക്കുന്നത്. യുപിഎസ്ആര്‍ടിസി യുടെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് സപ്ലൈസ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍.
‘2023 ഡിസംബറിലും 2024 ഒക്ടോബറിലുമായി യുപിഎസ്ആര്ടിസില് നിന്ന് ടാറ്റ മോട്ടോഴ്സ് സമാനമായ ഓര്‍ഡറുകള്‍ നേടിയിരുന്നു. ഈ പുതിയ ഓര്‍ഡര്‍, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അണ്ടര്ടേക്കിങ്ങുകള്ക്കും ഫ്ലീറ്റ് ഉടമകള്‍ക്കുമിടയില്‍ മൊബിലിറ്റി സൊല്യൂഷന് പ്രൊവൈഡര്‍ എന്ന നിലയില്‍ ടാറ്റ മോട്ടോഴ്സിനോടുള്ള പ്രീതി എത്രത്തോളമാണെന്ന് വ്യെക്തമാക്കുന്നു. കമ്പനിയുടെ മാസ്-മൊബിലിറ്റി സൊല്യൂഷനുകള്‍ ഇന്ത്യയുടെ പൊതുഗതാഗതത്തിന് വളരെ പ്രധാനമാണ്, നഗര-ഗ്രാമ പ്രദേശങ്ങളെ ബന്ധിപ്പിക്കുകയും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സുഗമമായ യാത്ര സാധ്യമാക്കുകയും ചെയ്യുകയാണ് ടാറ്റ മോട്ടോഴ്സ്.