June 8, 2025

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം; സ്വർണവില ഇടിഞ്ഞു

0
images (3) (3)

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തി. മൂന്ന് ദിവസത്തിനുള്ളിൽ 880 രൂപ കുറഞ്ഞപ്പോൾ, ഇന്ന് മാത്രം 240 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,320 രൂപയായി.അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് സംസ്ഥാനത്ത് വില കുറയുന്നതിന് കാരണം. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് 25 ബിപിഎസ് കുറച്ചതിനെ തുടർന്നുള്ള വിപണി പ്രതികരണമായി, ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവില 2% യ്ക്ക് മുകളിൽ ഇടിഞ്ഞ് 2584-2583 ഡോളറിന്റെ നിരക്കിൽ എത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 30 രൂപ കുറയുകയും 7040 രൂപയാകുകയും ചെയ്തു. എന്നാൽ, 18 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്ന് 5820 രൂപയായി. വെള്ളിയുടെ വിലയും താഴ്ന്നു. ഹാൾമാർക്ക് വെള്ളിയുടെ ഒരു ഗ്രാമിന്റെ വില നിലവിൽ 94 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *