കാനന പാത വഴിയെത്തുന്നവർക്ക് പ്രത്യേക പാസ് ഇന്ന് മുതൽ

ശബരിമല: ശബരിമല ദർശനത്തിനായി പരമ്പരാഗത കാനനപാതയിലൂടെ സന്നിദാനത്ത് എത്തുന്നവർക്ക് പ്രത്യേക പാസ് ഇന്നുമുതൽ (ബുധനാഴ്ച). കിലോമീറ്ററുകൾ നടന്നു ദർശനത്തിനെത്തുന്ന തീർഥാടകർക്കു വനം വകുപ്പുമായി സഹകരിച്ചാണു പ്രത്യേക പാസ് നൽകുക. കാനന പാതയിലൂടെ വരുന്നവർക്കു പമ്പയിൽനിന്നു സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്കു എത്താനും സൗകര്യമൊരുക്കും. ഇവർക്കു മരക്കൂട്ടത്തു വച്ചു ശരംകുത്തി വഴി ഒഴിവാക്കി ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്ത് പ്രവേശിക്കാന്‍ സാധിക്കും. നടപന്തലിൽ എത്തുന്ന പ്രത്യേക പാസ് ഉള്ള തീർഥാടകർക്കു പ്രത്യേക വരിയിലൂടെ ദർശനം സാധ്യമാകും.