June 8, 2025

പ്രീതി ലോബാന ഗൂഗിൾ ഇന്ത്യയുടെ പുതിയ മേധാവി

0
images (2) (13)

ദില്ലി: ഗൂഗിൾ ഇന്ത്യയുടെ പുതിയ വൈസ് പ്രസിഡന്റും മാനേജറുമായി പ്രീതി ലോബാന നിയമിതയായി. ഈ വർഷം ആദ്യം ഏഷ്യാ-പസഫിക് മേഖലയുടെ പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ച സഞ്ജയ് ഗുപ്തയുടെ പിൻഗാമിയായി പ്രീതിയെ നിയമിച്ചതായി ഗൂഗിൾ അറിയിച്ചു. ഇടക്കാല മേധാവിയായ റോമ ദത്ത ചോബെയെ മാറ്റിയതിന് പിന്നാലെയാണ് എട്ടു വർഷമായി ഗൂഗിളിൽ സേവനമനുഷ്ഠിക്കുന്ന പ്രീതി ലോബാന ഈ സ്ഥാനത്ത് എത്തിയത്. ജിടെക്, പ്രോസസ്, പാർട്ണർ, പ്രസാധക പ്രവർത്തനങ്ങൾ, പരസ്യ ഉള്ളടക്കം, ഗുണനിലവാര പ്രവർത്തനങ്ങൾ തുടങ്ങിയ വകുപ്പുകളുടെ വൈസ് പ്രസിഡന്റായും നേരത്തെ പ്രീതി പ്രവർത്തിച്ചിട്ടുണ്ട്. ഗൂഗിൾ ഇന്ത്യയുടെ വിൽപ്പനയും പ്രവർത്തനങ്ങളും ഇനി ലോബാനയുടെ മേൽനോട്ടത്തിൽ നടത്തപ്പെടുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയുടെ ഡിജിറ്റൽ ഇക്കോസിസ്റ്റവുമായി ഗൂഗിളിന്റെ ഇടപെടൽ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് പ്രീതിയുടെ പ്രധാന ചുമതല. കൂടാതെ, ഡിജിറ്റൽ നേറ്റീവ് ഇൻഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടറായ റോമ ദത്ത ചോബെയുമായി പ്രീതി സഹകരിക്കും. ഇ-കൊമേഴ്സ്, ഫിൻടെക്, ഗെയിമിംഗ്, മീഡിയ തുടങ്ങിയ മേഖലകളിലെ നവീകരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക എന്നതാണ് പ്രീതി ലക്ഷ്യമിടുന്ന മറ്റ് പ്രധാന വൃത്താന്തങ്ങൾ. 30 വർഷത്തിലധികം കരിയർ അനുഭവസമ്പത്തുള്ള പ്രീതി ലോബാന നാറ്റ്‌വെസ്റ്റ് ഗ്രൂപ്പിന്റെ ഗ്ലോബൽ ഫിനാൻസ് സർവീസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും മേധാവിയുമായിരുന്നു. കൂടാതെ, അമേരിക്കൻ എക്സ്പ്രസിൽ ഗ്ലോബൽ ബിസിനസ് സേവനങ്ങളുടെ വൈസ് പ്രസിഡന്റായും സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ ബാങ്കിംഗ് സേവനങ്ങളുടെ മേധാവിയുമായിരുന്നു. എഇസിഡിഎൻ ഗ്രിൻഡ്‌ലെസ് ബാങ്കിൽ വ്യക്തിഗത വായ്പാ വിഭാഗം മേധാവിയായും പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദിലെ പൂർവ വിദ്യാർത്ഥിനിയായ പ്രീതി നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്.

Leave a Reply

Your email address will not be published. Required fields are marked *