June 8, 2025

എഐ ഉപയോഗത്തിൽ ഇന്ത്യക്കാർ മുൻപന്തിയിൽ

0
1r6qGvXFAzqLEVZiCaHvQdf6HY

ആഗോളതലത്തിൽ ഇന്ത്യക്കാർ എഐ ഉപയോഗത്തിന് മുൻപന്തിയിൽ നിൽക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ, അടിസ്ഥാന തലത്തിൽ എഐ ഉപയോഗിക്കുന്നവർ ദിവസം ശരാശരി 104 മിനിറ്റ് സമയം ലാഭിക്കുന്നു. ആഗോളതലത്തിൽ ഇത് ശരാശരിയായ 45 മിനിറ്റാകുന്നു.

ഇന്ത്യയിലെ തൊഴിലാളികളിൽ പകുതിയോളം അത്യാധുനിക എഐ ഉപയോക്താക്കളാണെന്ന് പഠനങ്ങൾ പറയുന്നു. അമേരിക്ക, ജർമ്മനി, ഫ്രാൻസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ തൊഴിലാളികൾ എഐ ഉപയോഗത്തിൽ മുന്നിലാണ്.

ടീം സഹകരണത്തിലും ഉൽപ്പാദനക്ഷമതയിലും ലോക നേതാവായ അറ്റ്‌ലാസ്‌യൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ പറയുന്നത്.

എഐ സ്വീകരിച്ച ആദ്യഘട്ടങ്ങളിൽ തന്നെ എഐ അറിവ് ഇന്ത്യൻ തൊഴിലാളികളിൽ ഗണ്യമായ ഉൽപ്പാദനക്ഷമതയുടെ വർദ്ധനവ് രേഖപ്പെടുത്തി. തന്ത്രപരമായ എഐ ഉപഭോകതാക്കൾ ദിവസം 127 മിനിറ്റ് സമയം ലാഭിക്കുന്നു, ഇത് ആഴ്ചയിൽ ഒരു അധിക ദിവസത്തിന് തുല്യമാണ്.

എഐ ഉപയോഗത്തിൽ തൊഴിലാളികൾ പുരോഗമിക്കുമ്പോൾ, അവരുടെ നിക്ഷേപത്തിന്റെ ഗുണങ്ങൾ കൂടുതൽ പ്രകടമാകുന്നു. 92 ശതമാനം പേർ എഐ പഠിക്കാനും, ഉപയോഗിക്കാനും ചെലവഴിക്കുന്ന സമയം അഭികാമ്യമാണ് എന്ന് പറയുന്നു.

ഗവേഷണമനുസരിച്ച്, അത്യാധുനിക ഉപയോക്താക്കളിൽ 96 ശതമാനം പേർ എഐ ഉപയിഗിച്ചുള്ള അവരുടെ ജോലിയുടെ ഗുണനിലവാരത്തിൽ ഗണ്യമായ മെച്ചപ്പെടുത്തൽ അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *