June 8, 2025

നവംബറിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി കുറഞ്ഞു

0
images (2) (7)

നവംബർ മാസത്തിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 4.85 ശതമാനം കുറഞ്ഞു. 2023 നവംബറിൽ 33.75 ബില്യൺ ഡോളറായിരുന്നു കയറ്റുമതി വരുമാനം, എന്നാൽ 2024 നവംബറിൽ ഇത് 32.11 ബില്യൺ ഡോളറിലേക്കാണ് ചുരുങ്ങിയത്. അതേസമയം, ഇറക്കുമതിയിൽ 27 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 നവംബറിലെ 55.06 ബില്യൺ ഡോളറിന്റെ താരതമ്യത്തിൽ 2024 നവംബറിൽ ഇറക്കുമതി 69.95 ബില്യൺ ഡോളറായി ഉയർന്നു. ഇതോടെ നവംബർ മാസത്തിലെ വ്യാപാര കമ്മി, അഥവാ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം, 37.84 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. അതേസമയം, 2024 ഒക്ടോബറിൽ ചരക്ക് കയറ്റുമതിയിൽ 17.25 ശതമാനത്തിന്റെ വർദ്ധനവുണ്ടായിരുന്നുവെന്നും കയറ്റുമതി 39.2 ബില്യൺ ഡോളറിലെത്തിയിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2024 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ നവംബർ വരെ, കയറ്റുമതിയിൽ 2.17 ശതമാനത്തിന്റെ വർദ്ധനയുമായി മൊത്തം വരുമാനം 284.31 ബില്യൺ ഡോളറായപ്പോൾ, ഇറക്കുമതിയിൽ 8.35 ശതമാനം ഉയർന്ന് മൊത്തം ചെലവ് 486.73 ബില്യൺ ഡോളറിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *