June 8, 2025

ഈ അവസരം ഉപേക്ഷിക്കരുത്; ജിയോ ഉപഭോക്താക്കള്‍ക്ക് 100 ജിബി ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി നേടാം

0
images (2) (5)

മുംബൈ: റിലയന്‍സ് ജിയോ 47-ാം വാര്‍ഷിക ജനറല്‍ യോഗത്തില്‍ 100 ജിബി ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. പ്രീപെയ്‌ഡും പോസ്റ്റ്‌പെയ്‌ഡും ഉള്‍പ്പെടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സേവനം ഉപയോഗിക്കാം. ഈ സൗകര്യം എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം എന്ന് നോക്കാം.മുന്‍പ് ഉപഭോക്താക്കള്‍ക്ക് 5 ജിബി ക്ലൗഡ് സ്റ്റോറേജാണ് ലഭ്യമായിരുന്നത്. എന്നാല്‍, ഇപ്പോള്‍ 100 ജിബി ക്ലൗഡ് സ്റ്റോറേജ് സൗകര്യം ഉപഭോക്താക്കള്‍ക്ക് ഒരു രൂപയും ചെലവഴിക്കാതെ ലഭ്യമാക്കുകയാണ്. ഇതിനായി ആദ്യം നിങ്ങളുടെ ഫോണില്‍ മൈജിയോ ആപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പാണോ എന്ന് ഉറപ്പാക്കണം. അതിന് ശേഷം മൈജിയോ ആപ്പില്‍ ലോഗിന്‍ ചെയ്യുക. അവിടെ ‘100 GB Cloud Storage’ എന്ന ബാനര്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ 100 ജിബി ക്ലൗഡ് സ്റ്റോറേജ് ആക്ടിവേറ്റ് ചെയ്യാനാകും. ഈ സേവനം പൂര്‍ണമായും ഉപയോഗിക്കുന്നതിന് ഉപഭോക്താക്കള്‍ ജിയോ ക്ലൗഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ഗൂഗിള്‍ ഡ്രൈവ്, ആപ്പിള്‍ ഐക്ലൗഡ് തുടങ്ങിയവയ്ക്ക് ശക്തമായ പ്രതിസന്ധി സൃഷ്ടിക്കാനാണ് 100 ജിബി ക്ലൗഡ് സേവനം ജിയോ അവതരിപ്പിച്ചത്. നിലവില്‍, ഗൂഗിള്‍ ഡ്രൈവ് 15 ജിബി, ആപ്പിള്‍ ഐക്ലൗഡ് 5 ജിബി, മൈക്രോസോഫ്റ്റ് വണ്‍ഡ്രൈവ് 5 ജിബി എന്നിവ സൗജന്യമായി നല്‍കുന്നു. 100 ജിബി സ്റ്റോറേജ് ഉപയോഗിക്കാന്‍ ഗൂഗിളിന് പ്രതിമാസം 130 രൂപയാണ് നല്‍കേണ്ടത്. ജിയോ ക്ലൗഡിലും ചിത്രങ്ങള്‍, ശബ്ദ ഫയലുകള്‍, വീഡിയോകള്‍, ഡോക്യുമെന്‍റുകള്‍ എന്നിവ സൂക്ഷിക്കാം. കൂടാതെ ഡിജിലോക്കര്‍ ഇന്‍റഗ്രേഷനുമായി കൂടി ജിയോ ക്ലൗഡ് ഉപയോഗിക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *