June 8, 2025

6 ലക്ഷം രൂപ വരെ വിലക്കിഴിവ്: ഫോർച്യൂണറിനെ വെല്ലാൻ എംജി ഗ്ലോസ്റ്റർ!

0
images (2) (3)

ഫുൾസൈസ് എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡിസംബർ ഒരു വലിയ അവസരമായേക്കും. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഫുൾസൈസ് എസ്‌യുവിയായ ടൊയോട്ട ഫോർച്യൂണറിന്റെ പ്രധാന എതിരാളി എംജി ഗ്ലോസ്റ്ററാണ് ഈ മാസത്തെ ശ്രദ്ധാകേന്ദ്രം. എംജി മോട്ടോഴ്‌സ് 2023 മോഡൽ ഗ്ലോസ്റ്ററിന് 6 ലക്ഷം മുതൽ 6.50 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. ക്യാഷ് ഡിസ്‌കൗണ്ടിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ഈ ഓഫറിലുണ്ട്. ഗ്ലോസ്റ്റർ രണ്ട് ഇന്ധന ഓപ്ഷനുകളിൽ ലഭ്യമാണ്. 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ 161 ബിഎച്ച്പിയും 373 എൻഎമും ഉല്പാദിപ്പിക്കുമ്പോൾ, 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിൻ 215 ബിഎച്ച്പിയും 478 എൻഎമും ഉൽപാദിപ്പിക്കും. മൂന്ന് നിരകളുള്ള വിശാലമായ എസ്‌യുവിയായ ഗ്ലോസ്റ്റർ റോഡിൽ ശക്തമായ സാന്നിധ്യവും ഉയർന്ന നിലവാരമുള്ള പ്രകടനവും വാഗ്ദാനം ചെയ്യുന്നു. ടോപ്പ് മോഡലുകളിൽ പനോരമിക് സൺറൂഫ്, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ADAS സാങ്കേതികവിദ്യ, 6 എയർബാഗുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. എംജി ഗ്ലോസ്റ്റർ ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ, സ്കോഡ കൊഡിയാക്ക് എന്നീ മോഡലുകളുമായി ശക്തമായ മത്സരത്തിലാണ്. 38.80 ലക്ഷം രൂപ മുതൽ 43.87 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയുള്ള എംജി ഗ്ലോസ്റ്ററിന് ലഭിക്കുന്ന ഈ കിഴിവ് ലൊക്കേഷൻ അനുസരിച്ച് വ്യത്യാസപ്പെടും. പഴയ സ്റ്റോക്ക് തീർക്കുന്നതിനുള്ള ഈ വമ്പൻ ഓഫർ ഗ്ലോസ്റ്റർ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച അവസരമാണ്.

Leave a Reply

Your email address will not be published. Required fields are marked *