30,000 രൂപ വരെ കിഴിവിൽ കവാസാക്കി നിൻജ 300 വാങ്ങാനുള്ള അവസരം

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ കാവസാക്കി ഇന്ത്യ 2024 ഡിസംബറിൽ നിൻജ 300 മോഡലിന് പ്രത്യേക വിലക്കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് പരമാവധി 30,000 രൂപ വരെ കിഴിവ് ലഭ്യമാക്കുന്നു. ഡിസംബർ അവസാനത്തോടെ കിഴിവിന്റെ കാലാവധി അവസാനിക്കുമെങ്കിലും സ്റ്റോക്ക് തീരുന്നതുവരെ ഓഫർ നിലനിൽക്കുമെന്ന് കമ്പനി അറിയിച്ചു. 296 സിസി പാരലൽ-ട്വിൻ ലിക്വിഡ്-കൂൾഡ് എഞ്ചിനോടുകൂടിയ നിൻജ 300 മോഡൽ 38.88 ബിഎച്ച്പി കരുത്തും 26.1 എൻഎം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. ഇത് സുഗമമായ റൈഡിംഗിനും മികച്ച പ്രകടനത്തിനും അനുയോജ്യമായതാണ്. അനലോഗ്-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ഹീറ്റ് മാനേജ്‌മെൻറ് ടെക്‌നോളജി, സൂപ്പർസ്‌പോർട്ട് സ്റ്റൈൽ അലുമിനിയം ഫുട്‌പെഗുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ തുടങ്ങിയ സവിശേഷതകളും ഈ മോഡലിനുണ്ട്. 2024 നിൻജ 300 കാൻഡി ലൈം ഗ്രീൻ, മെറ്റാലിക് മൂൺഡസ്റ്റ് ഗ്രേ എന്നീ രണ്ടു പുതിയ നിറങ്ങളിലാണ് എത്തുന്നത്. വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില 3.43 ലക്ഷം രൂപയാണ്.ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, വാഹനം വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.