June 8, 2025

പുതുവർഷത്തിൽ കാറുകളുടെ വിലയിൽ വര്‍ധനവ്: 2% മുതൽ 4% വരെ ഉയർച്ച

0
images (4)

മുംബൈ: പുതുവർഷം മുതൽ കാറുകളുടെ വിലയിൽ വർധനവ് പ്രതീക്ഷിക്കാം. മിക്ക വാഹന നിർമ്മാതാക്കളും ജനുവരി മുതൽ 2% മുതൽ 4% വരെ വില ഉയർത്താനാണ് പദ്ധതിയിടുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൊയോട്ട, ജെ.എസ്.ഡബ്ല്യു. എം.ജി. മോട്ടോർ, നിസാൻ, മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു, കിയ, ഔഡി തുടങ്ങിയ പ്രമുഖ കമ്പനികൾ വില വർധനവ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ചെറിയ കാറുകളിൽ നിന്ന് ആഡംബര വാഹനങ്ങൾ വരെയുള്ള എല്ലാ വിഭാഗങ്ങളിലും വില ഉയരാൻ പോകുകയാണ്.

വില വർധനയ്ക്കുള്ള കാരണം അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഗതാഗതച്ചെലവിന്റെ വർധനയുമാണെന്ന് കമ്പനികൾ വ്യക്തമാക്കുന്നു. എന്നാൽ, ഡിസംബറിൽ സ്റ്റോക്കുകൾ വിറ്റുതീര്‍ക്കാൻ കമ്പനികൾ സാധാരണ ഉപയോഗിക്കുന്ന തന്ത്രത്തിന്റെ ഭാഗമാണിതെന്നാരോപണവും ഉയരുന്നുണ്ട്.

വില വർധനയുടെ വിശദാംശങ്ങൾ:

  • മാരുതി സുസുക്കി: എല്ലാ മോഡലുകൾക്കും 4% വർധന
  • ഹ്യുണ്ടായ്: എല്ലാ മോഡലുകൾക്കും 25,000 രൂപ വരെ വർധന
  • ടാറ്റ മോട്ടോർസ്: കാറുകൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും 3%; വാണിജ്യ വാഹനങ്ങൾക്കും 2%
  • മഹീന്ദ്ര: എസ്.യു.വികളും വാണിജ്യ വാഹനങ്ങളും 3%
  • കിയ: എല്ലാ മോഡലുകൾക്കും 2%
  • മെഴ്‌സിഡസ് ബെൻസ്: എല്ലാ മോഡലുകൾക്കും 3%; വില 2 ലക്ഷം മുതൽ 9 ലക്ഷം രൂപ വരെ ഉയരും
  • നിസാൻ: മാഗ്‌നൈറ്റിന് 2%; എക്‌സ്-ട്രെയിലിന് വില മാറ്റമില്ല
  • അശോക് ലെയ്‌ലാൻഡ്: 3% വരെ വില വർധന
  • ജെ.എസ്.ഡബ്ല്യു. എം.ജി. മോട്ടോർ, ഔഡി, ബിഎംഡബ്ല്യു: എല്ലാ മോഡലുകൾക്കും 3%.

വിവിധ കമ്പനികളുടെ തീരുമാനങ്ങൾ കാരണം ചെറുകാറുകളിൽ നിന്നുമുള്ള പ്രീമിയം വാഹനങ്ങൾ വരെയുള്ള എല്ലാ വിഭാഗങ്ങളിലും ഈ വിലകൂടൽ ബാധകമാകും.

Leave a Reply

Your email address will not be published. Required fields are marked *