കൂപ്പുകുത്തി സ്വര്‍ണവില; പവന് 720 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 57,120 രൂപയായി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 7140 ആയി. 18 കാരറ്റ് സ്വർണ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 75 രൂപ കുറഞ്ഞു 5895 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. വെള്ളി വിലയിലും കുറവുണ്ട്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 97 രൂപ എന്ന നിലയിലാണ് വ്യാപാരം. ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ 1160 രൂപയുടെ ഇടിവാണ് ഉണ്ടായത്.