June 7, 2025

വ്യവസായ ഇടനാഴി: പുതുശ്ശേരിയിൽ ഭൂമി കൈമാറാൻ മന്ത്രിസഭായോ​ഗത്തിന്റെ അനുമതി

0
1691762419-8305

കൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരിയിലെ 105.2631 ഏക്കർ ഭൂമി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി.ഈ വ്യവസായ ഇടനാഴിയിൽ പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റിയാണ് പ്രധാന കേന്ദ്രം. 1710 ഏക്കറിലാണ് ഇൻറ്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ സ്ഥാപിക്കുന്നത്. ഇതിന് ഉൾപ്പെടുന്ന ഭൂമി പുതുശ്ശേരി സെൻട്രലിൽ 1137 ഏക്കർ, പുതുശ്ശേരി വെസ്റ്റിൽ 240 ഏക്കർ, കണ്ണമ്പ്രയിൽ 313 ഏക്കർ എന്നിവയാണ്.

2022 ഡിസംബർ 14ന് നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻറ് ആൻഡ് ഇംപ്ലിമെൻറ്റേഷൻ ട്രസ്റ്റ് ബോർഡ് അംഗീകാരം നൽകിയ ഈ പദ്ധതി, 2024 ഫെബ്രുവരി 15ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് അനുമതി നേടിയിരുന്നു.കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 50% കേന്ദ്രവും 50% സംസ്ഥാന സർക്കാറും ഓഹരിയുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡാണ് ദൗത്യം.

ഭക്ഷ്യ സംസ്‌കരണം, ഫാർമസ്യൂട്ടിക്കൽസ്, എയ്റോസ്പേസ്, പ്രതിരോധം തുടങ്ങിയ വ്യവസായ മേഖലകൾ പാലക്കാട്ട് ഉയർന്നുവരും, കൂടാതെ ഈ പദ്ധതി 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ട് ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കും.

Leave a Reply

Your email address will not be published. Required fields are marked *