48 എംപി ക്യാമറയുമായി ഐഫോണ്‍ എസ്ഇ 4; ഐഫോണ്‍ 16ന് കടുത്ത വെല്ലുവിളി

സോള്‍: ആപ്പിളിന്റെ പുതിയ മിഡ്-റേഞ്ച് ഫോണായ ഐഫോണ്‍ എസ്ഇ 4, 48 മെഗാപിക്‌സലിന്റെ സിംഗിള്‍ റിയര്‍ ക്യാമറയുമായി എത്തുമെന്ന വിവരങ്ങള്‍ പുറത്തുവന്നു. ഈ ക്യാമറയുടെ ശേഷി ഐഫോണ്‍ 16യിലെ ക്യാമറയ്ക്കു സമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.അടുത്ത തലമുറ എസ്ഇ മോഡലിനെക്കുറിച്ച് ആപ്പിള്‍ ഔദ്യോഗികമായി അറിയിപ്പുകള്‍ നല്‍കിയിട്ടില്ലെങ്കിലും വിവിധ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. ദക്ഷിണ കൊറിയയിലെ എല്‍ജിയാണ് ഐഫോണ്‍ എസ്ഇ 4ന്‍റെ ക്യാമറ മോഡ്യൂളുകളുടെ പ്രധാന സപ്ലയര്‍ എന്ന് ദക്ഷിണ കൊറിയന്‍ മാധ്യമമായ ഇ.ടി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 48 എംപി റിയര്‍ ക്യാമറ കൂടാതെ 12 എംപി സെല്‍ഫി ക്യാമറയും ഈ മോഡലില്‍ ഉണ്ടാകുമെന്ന് അറിയുന്നു. മുന്‍ മോഡലായ ഐഫോണ്‍ എസ്ഇ 3ല്‍ 12 എംപി റിയര്‍ ക്യാമറയും 7 എംപി സെല്‍ഫി ക്യാമറയും മാത്രമായിരുന്നു ഉണ്ടായിരുന്നത്.അതേസമയം, ഐഫോണ്‍ 16ല്‍ ലഭ്യമായ അള്‍ട്രാ-വൈഡ് റിയര്‍ സെന്‍സര്‍ എസ്ഇ 4ല്‍ ഉണ്ടാകില്ലെന്ന് സൂചനയുണ്ട്. 35,000 രൂപ (400 ഡോളര്‍) റേഞ്ചില്‍ മോഡലുകള്‍ ആരംഭിക്കാനാണ് സാധ്യത. ക്യാമറ ഭാഗങ്ങളുടെ നിര്‍മാണത്തിന് എല്‍ജിയോടൊപ്പം ഫോക്‌സ്‌കോണ്‍യും കോവെല്‍ ഇലക്ട്രോണിക്സും പങ്കാളികളാകും. 2025ന്‍റെ ആദ്യ പാദത്തില്‍ ഐഫോണ്‍ എസ്ഇ 4 അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതിലുപരി, ആപ്പിളിന്‍റെ എ18 ചിപ്പ്‌സെറ്റ്, 8 ജിബി റാം, ഫേസ് ഐഡി സവിശേഷത, 6.06 ഇഞ്ച് എല്‍ടിപിഎസ് ഒഎല്‍ഇഡി സ്‌ക്രീന്‍, 3,279 എംഎഎച്ച് ബാറ്ററി എന്നിവയും ഈ ഫോണില്‍ പ്രതീക്ഷിക്കപ്പെടുന്നവയാണ്. മിഡ്-റേഞ്ച് ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന ഐഫോണ്‍ എസ്ഇ 4, പ്രീമിയം ഫീച്ചറുകളോടെ മികച്ച വിപണി ശക്തി നേടുമെന്നാണ് കരുതുന്നത്.