June 8, 2025

കേരളത്തിന് പുതിയ കേന്ദ്രീയ വിദ്യാലയം; ഇടുക്കി തൊടുപുഴയിൽ പ്രവർത്തനം ആരംഭിക്കും

0
IMG-20241207-WA0013

കേരളത്തിന് വേണ്ടി പുതിയ കേന്ദ്രീയ വിദ്യാലയം അനുവദിച്ച് കേന്ദ്രസർക്കാർ. ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത്. സാമ്പത്തികകാര്യ മന്ത്രിസഭാസമിതിയുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ഈ തീരുമാനത്തിന് അംഗീകാരം ലഭിച്ചത്. ഇതോടെ കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ എണ്ണം 39 ആകും. രാജ്യത്തുടനീളം 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കാനും കേരളത്തിൽ എത്തുന്ന വിദ്യാലയത്തിന് ഉൾപ്പെടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. കൂടാതെ നവോദയ വിദ്യാലയ പദ്ധതിയുടെ ഭാഗമായ 28 നവോദയ വിദ്യാലയങ്ങളുടെ സ്ഥാപനം കൂടി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പുതിയ വിദ്യാലയങ്ങളുടെ നിർമ്മാണത്തിനും നിലവിലുള്ള വിദ്യാലയങ്ങളുടെ വികസനത്തിനും കേന്ദ്ര സർക്കാർ 5,872.08 കോടി രൂപ ചെലവഴിക്കും. നിലവിൽ 1,256 കേന്ദ്രീയ വിദ്യാലയങ്ങൾ, മോസ്കോ, കാഠ്‌മണ്ഡു, ടെഹ്‌റാൻ എന്നിവിടങ്ങളിലടക്കം പ്രവർത്തിക്കുന്നു. ഇതിലായി 13.56 ലക്ഷം വിദ്യാർത്ഥികൾ പഠനമനുഷ്ഠിക്കുന്നു. പുതിയ വിദ്യാലയങ്ങൾ ആരംഭിച്ചതോടെ 82,560 വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുകയും 5,388 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. 1962 നവംബറിൽ കേന്ദ്രസർക്കാർ അംഗീകരിച്ച പദ്ധതിയായ കേന്ദ്രീയ വിദ്യാലയ സംവിധാനം, കേന്ദ്ര സർക്കാർ ജീവനക്കാരുടെയും സൈനിക ജീവനക്കാരുടെയും മക്കൾക്ക് രാജ്യത്തുടനീളം ഏകീകൃത നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായാണ് ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *