മുംബൈ: ജനുവരി ഒന്നുമുതൽ കാർവില വർധിപ്പിക്കുമെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ. അസംസ്കൃതവസ്തുക്കളുടെ വിലയിലുണ്ടായ വർധന മൂലം അധികച്ചെലവിൽ ഒരു ഭാഗം ഉപഭോക്താക്കളിലേക്കു നൽകുകയാണെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തരുൺ ഗാർഗ് പറഞ്ഞു. എല്ലാ മോഡലുകൾക്കും 25,000 രൂപവരെയാണ് വർധന ഉണ്ടാവുക.