June 8, 2025

എല്‍പിജി വില കുറയാൻ സാധ്യത; കേന്ദ്ര ബജറ്റിൽ പുതിയ സബ്‌സിഡി പ്രോഗ്രാം പരിഗണനയിൽ

0
images (1) (2)

എല്‍പിജി സിലിണ്ടറിന്റെ വിലയിൽ കുറവുണ്ടാവുമെന്ന റിപ്പോർട്ടുകൾ. അടുത്ത വർഷത്തെ കേന്ദ്ര ബജറ്റിൽ നിലവിലെ സബ്സിഡി തുടർന്നേക്കുമെന്നും, അതോടൊപ്പം പുതിയ സബ്‌സിഡി പദ്ധതികൾ അവതരിപ്പിക്കാമെന്നുമാണ് സൂചന. 2025-26 സാമ്പത്തിക വർഷ ബജറ്റിൽ എല്‍പിജി, പിഎന്‍ജി ഉപഭോക്താക്കൾക്കായി കേന്ദ്ര സർക്കാർ വലിയ ആശ്വാസ പരിപാടികൾ പ്രഖ്യാപിക്കാനാണ് സാധ്യത. എല്‍പിജി സബ്‌സിഡിക്കായി 17,000 കോടി രൂപ അനുവദിക്കണമെന്ന് പെട്രോളിയം മന്ത്രാലയം നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്. പിഎന്‍ജി കണക്ഷനുകൾക്കായി പുതിയ സബ്സിഡി പ്രോഗ്രാം കൂടി അവതരിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്. ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് 2025 മാർച്ചിന് ശേഷവും നിലവിലുള്ള സബ്സിഡി ലഭ്യമാക്കാനാണ് ഈ തുക വിനിയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ, 10 കോടി ഉജ്ജ്വല ഗുണഭോക്താക്കൾക്ക് ഒരു എല്‍പിജി സിലിണ്ടറിന് 300 രൂപയുടെ സബ്‌സിഡി ലഭിക്കുന്നു. ഇത് തുടർന്നുനൽകുന്നതിനായാണ് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. എല്‍പിജി ഉപഭോക്താക്കൾക്കുള്ള ആശ്വാസ നടപടികളോടൊപ്പം പിഎന്‍ജി കണക്ഷനുകൾക്കായി ഒരു പുതിയ സബ്സിഡി പദ്ധതിയും നിർദ്ദേശിച്ചിരിക്കുകയാണ്. ശുദ്ധമായ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിനായി കണക്ഷൻ ചാർജ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവ ഉൾക്കൊള്ളുന്ന സംവിധാനം സബ്‌സിഡി ചട്ടക്കൂടിലൂടെ നടപ്പിലാക്കാനാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *