June 8, 2025

സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍, ശീതള പാനീയങ്ങള്‍ക്ക് ജിഎസ്ടി വര്‍ധന?

0
images (1) (2)

സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും ശീതള പാനീയങ്ങളും ഉള്‍പ്പെടുന്ന നികുതി വിഭാഗങ്ങളിലെ ജിഎസ്ടി നിരക്ക് ഉയര്‍ത്താന്‍ മന്ത്രിതല സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവിലെ 28 ശതമാനം നിരക്കില്‍ നിന്ന് ഇത് 35 ശതമാനമാക്കാനാണ് നിര്‍ദ്ദേശം.ഡിസംബര്‍ 21-ന് ധനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഈ ശുപാര്‍ശ ചര്‍ച്ചചെയ്യും. വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ജിഎസ്ടി നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് കൗണ്‍സിലായിരിക്കും.ജിഎസ്ടി നിലവില്‍ നാല് സ്ലാബുകളുള്ള നികുതി ഘടനയിലാണ് പ്രവര്‍ത്തിക്കുന്നത് – 5, 12, 18, 28 ശതമാനം. പ്രധാന ആവശ്യവസ്തുക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ നികുതി ചുമത്തുമ്പോള്‍, ആഡംബര ഇനങ്ങള്‍ക്കും ഡീമെറിറ്റ് കാറ്റഗറിയിലെ ഉല്‍പ്പന്നങ്ങള്‍ക്കും ഏറ്റവും ഉയര്‍ന്ന നിരക്കായ 28 ശതമാനമാണ് ഏര്‍പ്പെടുത്തുന്നത്. ഉദാഹരണത്തിന്, കാര്‍, വാഷിംഗ് മെഷീന്‍ തുടങ്ങിയവ ആഡംബരവസ്തുക്കളില്‍ ഉള്‍പ്പെടുന്നു, അതുപോലെ എയറേറ്റഡ് വാട്ടര്‍ പോലുള്ള പാനീയങ്ങള്‍ ഡീമെറിറ്റ് വിഭാഗത്തില്‍.2023-ലെ ലോകബാങ്ക് ഡാറ്റ പ്രകാരം, ഇന്ത്യയില്‍ കാര്‍ബണേറ്റഡ് ശീതളപാനീയങ്ങള്‍ക്ക് 40 ശതമാനം വരെ നികുതി ചുമത്തപ്പെടുന്നുണ്ട്. ഇത് ആഗോള നിലവാരത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *