June 8, 2025

ടാറ്റ മോട്ടോഴ്‌സിന്റെ മൊത്ത വില്‍പ്പനയില്‍ ചെറിയ വളര്‍ച്ച

0
images (1) (24)

ടാറ്റ ലിമിറ്റഡ് നവംബര്‍ മാസത്തെ മൊത്ത വില്‍പ്പനയില്‍ ചെറുകിട വര്‍ധന രേഖപ്പെടുത്തി. ഈ വര്‍ഷം നവംബറില്‍ 74,753 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്, കഴിഞ്ഞ വര്‍ഷത്തെ നവംബറില്‍ ഇത് 74,172 യൂണിറ്റുകളായിരുന്നു. ആഭ്യന്തര മൊത്ത വില്‍പ്പന 2023 നവംബറിലെ 72,647 യൂണിറ്റില്‍നിന്ന് 1 ശതമാനം വര്‍ധിച്ച് 73,246 യൂണിറ്റിലെത്തി. ഇതിനൊപ്പം, മൊത്തം പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) വില്‍പ്പന 46,143 യൂണിറ്റില്‍നിന്ന് 2 ശതമാനം ഉയർന്ന് 47,117 യൂണിറ്റായി. ആഭ്യന്തര പിവി വില്‍പ്പനയും 2023 നവംബറിലെ 46,068 യൂണിറ്റില്‍നിന്ന് 2 ശതമാനം വളര്‍ച്ചയോടെ 47,063 യൂണിറ്റിലെത്തി. അതേസമയം, വാണിജ്യ വാഹനങ്ങളുടെ മൊത്ത വില്‍പ്പന കഴിഞ്ഞ വര്‍ഷം നവംബറിലെ 28,029 യൂണിറ്റില്‍നിന്ന് 1 ശതമാനം കുറഞ്ഞ് 27,636 യൂണിറ്റിലേക്കാണ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *