ശബരിമലയുടെ വരുമാനത്തിൽ വലിയ വർധന, 12 ദിവസത്തിൽ 63 കോടി രൂപ

ഈ വർഷം ശബരിമല ക്ഷേത്രത്തിലെ വരുമാനത്തിൽ വമ്പിച്ച വർധനവുണ്ടായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം ആദ്യ 12 ദിവസങ്ങളിൽ ശബരിമല ക്ഷേത്രത്തിൽ നിന്നുള്ള വരുമാനം 47,12,01,536 രൂപ ആയിരുന്നു. എന്നാൽ, ഈ വർഷം ഇതേ കാലയളവിൽ 63,01,14,111 രൂപ ലഭിച്ചതായും, 15,89,12,575 രൂപയുടെ വർധന ഉണ്ടായതായും അദ്ദേഹം അറിയിച്ചു.
ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഈ വിവരങ്ങൾ ശബരിമല തീർത്ഥാടന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പങ്കുവച്ചു.
ആദ്യ 12 ദിവസങ്ങളിൽ 9,13,437 ഭക്തർ ശബരിമലയിൽ ദർശനം നടത്തിയതായും, കഴിഞ്ഞ വർഷത്തേക്കാൾ 3.5 ലക്ഷം ഭക്തർ അധികം എത്തിച്ചേർന്നതായും അദ്ദേഹം വ്യക്തമാക്കി.