June 8, 2025

ഭക്ഷ്യ സംസ്‌കരണ വ്യവസായം കുതിച്ചുയരുന്നു: വലിയ വളര്‍ച്ച പ്രതീക്ഷിക്കുന്നു

0
images (2) (7)

ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ വ്യവസായം അതിവേഗത്തില്‍ വികസിക്കുന്നതായി പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ മേഖലയുടെ വളര്‍ച്ച ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍. പാലുല്‍പ്പന്നങ്ങള്‍, റെഡി-ടു-ഈറ്റ് ഭക്ഷണങ്ങള്‍, ഫ്രോസന്‍ ഫുഡ്, ലഘുഭക്ഷണങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്ന വിഭാഗങ്ങളിലെ ഉയര്‍ന്ന ഡിമാന്‍ഡും വിതരണ ശൃംഖലയിലും വിപണി ഗവേഷണത്തിലും രൂപപ്പെടുന്ന പുതിയ അവസരങ്ങളും തൊഴിലവസരങ്ങളുടെ സൃഷ്ടിക്കു കാരണമാകും. 2025-26 ഓടെ ഭക്ഷ്യ സംസ്‌കരണ വ്യവസായം ഇരട്ടിയാകുമെന്നും ഇതോടെ എഫ്‌എം‌സിജി (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ്) മേഖലയിലും വലിയ വളര്‍ച്ചയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ടീംലീസ് എഡ്ടെക്കിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2024-ന്റെ രണ്ടാം പകുതിയില്‍ ഈ മേഖലയിലെ നിയമനങ്ങള്‍ 32 ശതമാനം ഉയര്‍ന്നതായി പറയുന്നു. ഗ്രാമീണ, അര്‍ധനഗര വിപണികളിലേക്കുള്ള കടന്നുകയറ്റമാണ് ഈ മേഖലയിലെ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. 2019-20 കാലയളവിലെ 263 ബില്യണ്‍ ഡോളറിന്റെ വിപണിയാകവെ 2025-26 കാലയളവോടെ ഇത് 535 ബില്യണ്‍ ഡോളറായി ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നഗരങ്ങളില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുകയും പ്രാദേശിക വിപണികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും, എഫ്‌എം‌സിജി മേഖലയിലും വളര്‍ച്ചയ്ക്ക് വഴി തെളിയുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *