ആക്സിസ് മ്യൂച്വല്‍ ഫണ്ട് ‘മൊമെന്റം ഫണ്ട്’ അവതരിപ്പിച്ചു

ആക്സിസ് മ്യൂച്വല്‍ ഫണ്ട് മോമെൻറം തീമിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഓപ്പൺ-എൻഡഡ് ഇക്വിറ്റി പദ്ധതി പുറത്തിറക്കി. ‘ആക്സിസ് മൊമെൻറം ഫണ്ട്’ എന്ന പുതിയ ഫണ്ട് നവംബർ 22 മുതൽ ഡിസംബർ 6 വരെ നിക്ഷേപകര്‍ക്ക് ലഭ്യമാകും. പദ്ധതിയില്‍ ചേരാനുള്ള കുറഞ്ഞ അപേക്ഷാ തുക 100 രൂപയാണ്. ഇതിന് ശേഷമുള്ള നിക്ഷേപങ്ങൾ ഓരോ രൂപയുടെ ഗുണിതങ്ങളായി അപേക്ഷിക്കാം. നിഫ്റ്റി 500 ടിആര്‍ഐ ആണ് പദ്ധതിയുടെ അടിസ്ഥാന സൂചിക. മോമെൻറം തീം ഉപയോഗിച്ച്, ഓഹരി അധിഷ്ഠിത നിക്ഷേപങ്ങൾ എന്നിവയിലൂടെ ദീർഘകാല മൂലധന നേട്ടം ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിപണിയിലെ തികച്ചും ഫലപ്രദമായ പ്രവണതകൾ പ്രയോജനപ്പെടുത്താൻ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ നിക്ഷേപകർക്ക് ഏറെ അവസരങ്ങൾ നൽകുന്നതായും ഈ പദ്ധതിയിലൂടെ ദീർഘകാല വരുമാനസാധ്യതകളാണ് ലക്ഷ്യമിടുന്നതെന്നും ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ബി. ഗോപകുമാർ വ്യക്തമാക്കി.